'സഞ്ജു ചേട്ടാ, എന്തൊരു അടിയാണ് നിങ്ങള്‍ അടിച്ചത്?'; ശ്രീകാന്തിന് ബോധമുദിച്ചു

സഞ്ജു സാംസണിന്റെ പ്രകടനങ്ങള്‍ക്ക് വേണ്ടത്ര വിലകല്‍പ്പിക്കാതിരുന്നയാളാണ് മുന്‍ സെലക്ടറും അഗ്രസീവ് ബാറ്ററുമായ കെ ശ്രീകാന്ത്. ബംഗ്ലാദേശിനെതിരെ സഞ്ജു സെഞ്ച്വറി നേടിയപ്പോള്‍ ബോളിംഗ് നിര ദുര്‍ബലമായിരുന്നു എന്നായിരുന്നു ശ്രീകാന്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ദക്ഷിഫ്രിക്കയ്ക്കെതിരേ അവരുടെ നാട്ടില്‍ സഞ്ജു രണ്ടു ടി20 സെഞ്ച്വറികള്‍ നേടിയതോടെ തന്റെ അഭിപ്രായം മാറ്റിയിരിക്കുകയാണ് ശ്രീകാന്ത്.

സഞ്ജു ചേട്ടാ, എന്തൊരു അടിയാണ് നിങ്ങള്‍ അടിച്ചത്? ബോളര്‍മാര്‍മാരെ അക്ഷരാര്‍ഥത്തില്‍ തല്ലിച്ചതയ്ക്കുകയായിരുന്നു. 200നടുത്ത് സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു ബാറ്റ് ചെയ്തതെന്ന് ആവേശത്തോടെ ശ്രീകാന്ത് പറഞ്ഞു.

രണ്ടു കളിയില്‍ സെഞ്ച്വറിയും മറ്റു രണ്ടെണ്ണത്തില്‍ ഡെക്കുമായതു കൊണ്ടു കുഴപ്പമൊന്നുമില്ല. അതില്‍ തെറ്റൊന്നുമില്ല. നല്ല അഗ്രസീവായാണ് സഞ്ജു ബാറ്റ് വീശിയതെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

ദക്ഷിഫ്രിക്കയ്ക്കെതിരേ നാലിന്നിങ്സുകളില്‍ നിന്നും 216 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. 194.59 എന്ന ഗംഭീര സ്ട്രൈക്ക് റേറ്റോടെയാണിത്. രണ്ടു സെഞ്ച്വറികള്‍ തന്റെ പേരില്‍ കുറിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

Latest Stories

നാലാം ഏകദിനത്തിലെ പൊരിഞ്ഞ അടി കിട്ടിയതിന് പിന്നാലെ ജെറാൾഡ് കോട്സിക്ക് അടുത്ത പണി, ശിക്ഷ നൽകി ഐസിസി; കാരണം ഇങ്ങനെ

'ആ വാക്കുകള്‍ വേദനപ്പിച്ചു'; കൈരളിയോട് ക്ഷമ ചോദിച്ച് ഷാജി കൈലാസ്

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിത്തം; ബംഗളൂരുവില്‍ യുവതിക്ക് ദാരുണാന്ത്യം

പാ​ല​ക്കാ​ട് പോളിങ് മന്ദഗതിയിൽ; നഗരത്തിലെ ബൂത്തുകളിൽ പോളിങ് കുറവ്, ഗ്രാമങ്ങളിൽ വോട്ടർമാരുടെ നീണ്ടനിര

'ഉപദേശങ്ങളുമായി ആരും ചെല്ലണ്ട, കരയുന്ന ഇമോജികളിടാന്‍ ആര്‍ക്കും അവകാശമില്ല'; പ്രതികരികണവുമായി റഹ്‌മാന്റെ മകള്‍

അവൻ ഇന്ത്യയുടെ തുറുപ്പുചീട്ടാണ്, മൂന്ന് ഫോര്മാറ്റിലും നോക്കിയാൽ ഏറ്റവും കിടിലൻ താരം; ഓസ്ട്രേലിയ പേടിക്കുന്നു എന്ന് ട്രാവിസ് ഹെഡ്

ഒറ്റുകൊടുത്തത് മുഖ്യമന്ത്രി പദത്തിന്; വിനോദ് താവ്ഡയെ ഒറ്റുകൊടുത്തത് ദേവേന്ദ്ര ഫഡ്നാവിസെന്ന് റിപ്പോര്‍ട്ടുകള്‍

ബ്രസീലിന് ഇത് എന്ത് പറ്റി; സമനിലയിൽ തളച്ച് ഉറുഗ്വേ; നിരാശയോടെ ആരാധകർ

അത് മികച്ചൊരു സിനിമയായിരിക്കും എന്ന് കരുതിത്തന്നെയാണ് ചെയ്തത്, പക്ഷേ..: നസ്രിയ

ആന്റണി രാജുവിന് സുപ്രീംകോടതിയിൽ തിരിച്ചടി; തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാം, വിചാരണം നേരിടണം, കോടതിയിൽ ഹാജരാകണം