സഞ്ജു സാംസണിന് ശേഷം കേരളം സംഭാവന ചെയ്യുന്ന ബാറ്ററാണ് രോഹന് കുന്നുമ്മല്‍. കോഴിക്കോട് നിന്നുള്ള താരം ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമിലാണ്. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടാന്‍ രോഹനായിരുന്നു. ഇപ്പോഴിതാ താരം സഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ക്രിക്കറ്റ് പ്രേമികളുടെ മനംകവര്‍ന്നിരിക്കുകയാണ്.
‘സഞ്ജു ചേട്ടന് ഞങ്ങള്‍ക്കെല്ലാം ദൈവത്തെ പോലെയാണ്. ഞങ്ങള്‍ക്കെല്ലാം അദ്ദേഹത്തെ എപ്പോഴും വിളിക്കാമെന്നുള്ളതാണ് ഏറ്റവും വലിയ ഗുണം. ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയെ നയിക്കുന്ന ക്യാപ്റ്റനാണ് സഞ്ജു. എന്നിട്ടും എപ്പോള്‍ വേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മത്സരത്തിനോടുള്ള അദ്ദേഹത്തിന്റെ സമീപനം മറ്റുള്ളവരില്‍ നിന്ന് വളരെ വ്യത്യസ്ഥമാണ്.’
‘ഇവിടം വരെ എത്തിയത് തന്നെ ഭാഗ്യമായി കാണുന്നു. ടിവിയില്‍ മാത്രം കാണുന്ന മായങ്ക്, വിഹാരി എന്നിവര്‍ക്കൊപ്പം കളിക്കാനായി. അവരുടെ സാന്നിധ്യം തന്നെ ആത്മവിശ്വാസം വര്‍ധിപ്പിക്കും’ രോഹന് പറഞ്ഞു.
ദുലീപ് ട്രോഫിയില്‍ സൗത്ത് സൗണിനായി കളിക്കുന്ന രോഹന്, നോര്‍ത്ത് സോണിനെതിരെ ഒന്നാം ഇന്നിംഗ്സില്‍ 143 റണ്‍സ് നേടിയിരുന്നു. ദുലീപ് ട്രോഫിയില്‍ ഒരു കേരള താരം നേടുന്ന ആദ്യ സെഞ്ചുറിയായിരുന്നത്. രണ്ടാം ഇന്നിംഗ്സില്‍ 77 റണ്‍സും താരം നേടി.