സഞ്ജുവിന് ടീമിൽ ഇടം കിട്ടാത്തത് ആ ഒറ്റ കാരണം കൊണ്ട്, പണി കിട്ടാൻ അത് കാരണം; ആ സെഞ്ച്വറി പാരയായോ?

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ ഒരാഴ്ചയിൽ താഴെ മാത്രം ആണ് ശേഷിക്കുന്നത്. ടീം കോമ്പിനേഷൻ ഇത് വരെ ശരിയാകാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഇത്രയും വൈകുന്നത്. ഈ വർഷം ഇന്ത്യ കളിച്ച ഏകദിന മത്സരങ്ങളുടെ എണ്ണം കുറവായതിനാൽ തന്നെ ഇന്ത്യക്ക് ഒരു ഏകദിന സംഘത്തെ കെട്ടിപ്പൊക്കുക പ്രയാസകരമായ ദൗത്യം ആണ്. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഉൾപ്പടെ വലിയ മത്സരമാണ് നടക്കുന്നത്.

കെഎൽ രാഹുലും ഋഷഭ് പന്തുമാണ് കീപ്പറുടെ റോളിലെ രണ്ട് പ്രധാന ഓപ്ഷനുകൾ. അതിൽ തന്നെ പന്താണ് സാധ്യത ലിസ്റ്റിൽ മുന്നിൽ എന്ന് കേൾക്കുന്നു. രാഹുലിന്റെ പേരും ലിസ്റ്റിൽ ഉണ്ട്. സഞ്ജുവും ജുറലും ഒകെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെടാൻ യോഗ്യൻ ആണെങ്കിലും ഇതിൽ സഞ്ജുവിന്റെ പേര് ബിസിസിഐ പരിഗണിക്കാത്തതിന്റെ കാരണം എന്താണ്?

റിപ്പോർട്ട് പ്രകാരം, ടി20യിൽ സാംസണാണ് ഏറ്റവും അനുയോജ്യൻ എന്ന് ബിസിസിഐക്ക് അറിയാം. ടി 20 യിൽ തൻ്റെ അവസാന 5 ഇന്നിംഗ്സുകളിൽ 3 T20I സെഞ്ചുറികൾ നേടിയതാണ് ഇതിന് പ്രധാനമായും കാരണം. അതിനാൽ തന്നെ സൂര്യകുമാറിനെ പോലെ ടി 20 പ്രോഡക്റ്റ് ആയി സഞ്ജുവിനെ കാണാൻ ബിസിസിഐ ആഗ്രഹിക്കുന്നു.

2024-25 വിജയ് ഹസാരെ ട്രോഫി സഞ്ജു സാംസൺ കളിക്കുന്നില്ല. ടൂർണമെൻ്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കേരളത്തിൻ്റെ പ്രിപ്പറേറ്ററി ക്യാമ്പിൽ നിന്ന് വിട്ടുനിന്നതിനാൽ അദ്ദേഹത്തെ കേരള സ്ക്വാഡ് തിരഞ്ഞെടുത്തില്ല. IND vs ENG T20I പരമ്പരയിൽ സഞ്ജുവിന് ഇടം കിട്ടിയിട്ടുണ്ട്. പക്ഷെ അതെ സഞ്ജു ഏകദിന ടീമിൽ ഇടം കണ്ടെത്തിയേക്കില്ല,

മറുവശത്ത്, ധ്രുവ് ജൂറൽ ചാമ്പ്യൻസ് ട്രോഫി ടീമിൻ്റെ ഭാഗമാകും എന്നാണ് വിലയിരുത്തൽ. ലോങ്ങ് ഇന്നിങ്‌സുകൾ കളിക്കാനുള്ള താരത്തിന്റെ കഴിവ് കൊണ്ടാണ് ഇത്.

Latest Stories

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ