'എന്റെ ഉപദേശം സഞ്ജു കേട്ടില്ല, അവനു ഒരു ശൈലി മാത്രമേയുള്ളൂ, അത്...'; വെളിപ്പെടുത്തലുമായി റോബിന്‍ ഉത്തപ്പ

തന്റെ ഉപദേശം കേള്‍ക്കാതെ ആദ്യ ബോളില്‍ തന്നെ സഞ്ജു സാംസണ്‍ ഒരു കളിയില്‍ സിക്സര്‍ പറത്തിയ സംഭവം വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ താരം റോബിന്‍ ഉത്തപ്പ. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളാ ടീമിനു വേണ്ടി സഞ്ജു സാംസണിനൊപ്പം ബാറ്റ് ചെയ്തപ്പോഴുള്ള സംഭവമാണ് റോബിന്‍ ഉത്തപ്പ വെളിപ്പെടുത്തിയത്.

കേരളത്തിനു വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചപ്പോഴുള്ള ഒരു സംഭവം ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല. അന്നു കേരളത്തില്‍ വെച്ചായിരുന്നു മല്‍സരം. കേരളാ ടീമിനു സെമി ഫൈനലിനു യോഗ്യത നേടാന്‍ 10-12 ഓവറുകളില്‍ 140 റണ്‍സോ, മറ്റോ ആയിരുന്നു വേണ്ടിയിരുന്നതെന്നാണ് എന്റെ ഓര്‍മ.

ഞാന്‍ ക്രീസിന്റെ ഒരു വശത്തു ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഒരു വിക്കറ്റ് വീണ ശേഷം അടുത്തതായി ബാറ്റ് ചെയ്യാനെത്തിയത് സഞ്ജുവായിരുന്നു. നീ കളിച്ചാല്‍ നമുക്കു വേഗത്തില്‍ കളി തീര്‍ക്കാന്‍ പറ്റുമെന്നു ഞാന്‍ അവനോടു പറഞ്ഞു. ആദ്യത്തെ ബോള്‍ മാത്രം ഒന്നു നോക്കിയേക്ക്, അതിനു ശേഷം സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു കളിച്ചോയെന്നും ഞാന്‍ അവനെ ഉപദേശിക്കുകയും ചെയ്തു.

പക്ഷെ അവന്‍ അതൊന്നും കേട്ടില്ല. ആദ്യ ബോളില്‍ തന്നെ ക്രീസിനു പുറത്തേക്കിറങ്ങിയ സഞ്ജു ലോങ് ഓഫിനു മുകളിലൂടെ സിക്സര്‍ പായിക്കുകയായിരുന്നു. നീയെന്താണ് കാണിക്കുന്നതെന്നു ഞാന്‍ ചിരിയോടെ അവനോടു ചോദിച്ചു.

റോബി ഭായ്, സ്പിന്നര്‍ ബോള്‍ ചെയ്യുമ്പോള്‍ എനിക്കു സ്വയം നിയന്ത്രിക്കാന്‍ പോലും സാധിക്കില്ലെന്നായിരുന്നു അപ്പോള്‍ സഞ്ജുവിന്റെ മറുപടി. അവനു ഒരു ശൈലി മാത്രമേയുള്ളൂ, അതു വളരെ അഗ്രസീവായി കളിക്കുകയെന്നാണ്- ഉത്തപ്പ പറഞ്ഞു.

Latest Stories

'ഓപ്പറേഷനോ റേഡിയേഷനോ എന്നുള്ളത് ഡോക്ടറാണ് തീരുമാനിക്കേണ്ടത്, മമ്മൂക്ക ആരോഗ്യവാനായി തിരിച്ചെത്തും'; ചര്‍ച്ചയായി തമ്പി ആന്റണിയുടെ വാക്കുകള്‍

രാജീവ് ചന്ദ്രശേഖർ പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ലാദ് ജോഷി

'വിദ്യ കൊണ്ട് പ്രബുദ്ധരാവുക'; ആദ്യ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍

50,000 കടന്ന് ഗാസയിലെ മരണനിരക്കുകൾ

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പിവി അന്‍വറിനെതിരെ തെളിവുകളില്ല; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

ലഹരി ഉപയോഗിക്കുന്നവർക്ക് ഇനി വിവാഹം ഇല്ല; കടുത്ത തീരുമാനങ്ങളുമായി പുതുപ്പാടിയിലെ മഹല്ലുകൾ

IPL 2025: ഇതിലും മുകളിൽ എന്ത് റിവാർഡ് കിട്ടും വിഘ്നേഷ് നിങ്ങൾക്ക്, ഇന്നലെ സ്റ്റാറായത് രണ്ട് അൺ ക്യാപ്ഡ് താരങ്ങൾ; ഞെട്ടിച്ച് ധോണി

പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്, അവന്റെ അടുത്ത സിനിമ 3 ദിവസത്തിനുള്ളില്‍ തുടങ്ങും: മോഹന്‍ലാല്‍

മുഴപ്പിലങ്ങാട് സൂരജ് കൊലക്കേസ്; 8 പ്രതികൾക്ക് ജീവപര്യന്തം തടവ്, പതിനൊന്നാം പ്രതിക്ക് 3 വർഷം തടവ്

'ആരോഗ്യമന്ത്രാലയവുമായുള്ള ചർച്ച ആശമാരുടെ പ്രശ്‌നം ചർച്ച ചെയ്യാനല്ല, ആശാ സമരം മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ കാര്യം'; കെ വി തോമസ്