വീണ്ടും നിറഞ്ഞാടി സഞ്ജു; ഇക്കുറി കേരളത്തിന് ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളം ആദ്യ ജയം കുറിച്ചു. ഗ്രൂപ്പ് ഡിയില്‍ ബിഹാറിനെയാണ് കേരളം ഏഴ് വിക്കറ്റിന് തുരത്തിയത്. സ്‌കോര്‍: ബിഹാര്‍-131/5 (20 ഓവര്‍). കേരളം-132/3 (14.1).

ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെയും ക്യാപ്റ്റന്‍ സഞ്ജു വി. സാംസന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് കേരളത്തിന് ആധികാരിക ജയമൊരുക്കിയത്. ഉത്തപ്പ (57 റിട്ട. ഹര്‍ട്ട്, അഞ്ച് ഫോര്‍, നാല് സിക്‌സ്) അര്‍ദ്ധ ശതകവുമായി കേരളത്തിന് മികച്ച അടിത്തറ നല്‍കി. മൂന്ന് ഫോറും നാല് സിക്‌സും അടക്കം 20 പന്തില്‍ 45 റണ്‍സ് വാരിയ സഞ്ജു പുറത്താകാതെ നിന്ന് കേരളത്തെ വിജയത്തിലെത്തിച്ചു. മുഹമ്മദ് അസറുദീന്‍ (8) റോജിത് ഗണേഷ് (1) എന്നിവരുടെ വിക്കറ്റുകളും കേരളത്തിന് നഷ്ടപ്പെട്ടവയില്‍പ്പെടുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബിഹാറിനെ സക്കിബുള്‍ ഗാനി (53 നോട്ടൗട്ട്), മംഗള്‍ മഹ്‌റോര്‍ (30) എന്നിവരുടെ ബാറ്റിംഗാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. കേരളത്തിനായി ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തി. കെ.എം ആസിഫിന് ഒരു വിക്കറ്റ്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!