Big Breaking: സഞ്ജു പുറത്ത്!, സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുത്തി ബിസിസിഐ

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി സിംബാബ്‌വെയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമില്‍ ബിസിസിഐ മൂന്ന് വലിയ മാറ്റങ്ങള്‍ വരുത്തി. 2024 ലെ ടി20 ലോകകപ്പ് ജേതാക്കള്‍ക്കളായ സഞ്ജു സാംസണ്‍, ശിവം ദുബെ, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക്  പകരക്കാരായി ആദ്യ രണ്ട് ടി20കള്‍ക്കായി സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ടീമിലുള്‍പ്പെടുത്തി.

‘സായി സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ആദ്യ രണ്ട് ടി20 ഐകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ചേര്‍ത്തു. സഞ്ജു സാംസണ്‍, ശിവം ദുബെ, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക് പകരക്കാരായിട്ടാണ് ഇവരെ ആദ്യ രണ്ട് ടി20യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്- ബിസിസിഐ അവരുടെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

അടുത്തിടെ, പരിക്കേറ്റ നിതീഷ് റെഡ്ഡിക്ക് പകരക്കാരനായാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയെയും ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയത്. ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന സഞ്ജു സാംസണ്‍, ശിവം ദുബെ, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ രണ്ട് മത്സരങ്ങളില്‍നിന്നും ഇവരെ ഒഴിവാക്കിയത്. മൂന്നാം മത്സരം മുതല്‍ ഇവര്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിംബാബ്വെയ്ക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, അവേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ് ദേശ്പാണ്ഡെ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ.

Latest Stories

"അവൻ എല്ലാവരിൽനിന്നും വളരെ വ്യത്യസ്തനാണ്"; യൂറോ ക്വാർട്ടർ ഫൈനൽ മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ടിന്റെ മികച്ച താരത്തെ തിരഞ്ഞെടുത്ത് റിയോ ഫെർഡിനാൻഡ്

ഇന്ത്യന്‍ ടീം ക്യാപ്റ്റനായി രോഹിത് ശര്‍മ തുടരും; സ്ഥിരീകരിച്ച് ജയ് ഷാ

ഹേമ കമ്മീഷനിലെ പ്രധാനപ്പെട്ട പല വിഷയങ്ങളും പുറത്തുവരാൻ അനുവദിക്കില്ല; എന്തിനാണ് അത് നാലര വർഷം പൂഴ്ത്തിവെച്ചത്; പ്രതികരണവുമായി ഡോ ബിജു

ഫുള്‍ മേക്കപ്പിട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു, സിനിമയില്‍ നിന്നും ഒഴിവാക്കി.. സിനിമയില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ വേറൊരു ജോലി വേണം: ആല്‍ഫി പഞ്ഞിക്കാരന്‍

കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവം; ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്ന് പ്രതിയുടെ മാതാവ്; പൊലീസില്‍ പരാതി നല്‍കി

കോപ്പ അമേരിക്ക 2024: അവൻ ഉണ്ടായിരുന്നെങ്കിൽ ബ്രസീലിന് ഈ ഗതി വരില്ലായിരുന്നു!

ധ്രുവ് ജുറേലിനെ പുറത്താക്കിയതിന് ശേഷം നടത്തിയ 'ഷൂ കോള്‍ ആഘോഷം'; പിന്നിലെ കാരണം വെളിപ്പെടുത്തി സിംബാബ്‌വെ പേസര്‍

ഇരിക്കുന്ന പദവിയ്ക്ക് യോജിച്ച പ്രസ്താവനയാണോയെന്ന് പരിശോധിക്കണം; ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനവുമായി എഎ റഹീം

നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഉത്തരവ്, അതിജീവിതര്‍ക്ക് നീതി ലഭിക്കും..; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉത്തരവ് സ്വാഗതം ചെയ്ത് ഡബ്ല്യൂസിസി

ഇന്ത്യയുടെ അടുത്ത പരിശീലകന്‍ ആരെന്നതില്‍ വ്യക്തമായ സൂചന പുറത്ത്, ഈഡന്‍ ഗാര്‍ഡനില്‍ വിടവാങ്ങല്‍ വീഡിയോ ചിത്രീകരിച്ചു!