അയ്യോ സഞ്ജു, ജയ്‌സ്വാളിന്‍റെ 100 കളഞ്ഞേ എന്നു പറഞ്ഞു നോര്‍ത്ത് ടീമുകള്‍ കുരു പൊട്ടിക്കുന്നത് മനസിലാക്കാം. പക്ഷെ ഈ ചില മലയാളികള്‍ കുരു പൊട്ടിക്കുന്നത് എന്തിനാണോ എന്തോ. Milestone വേണ്ടി കളിച്ചിരുന്നു എങ്കില്‍ ജയ്‌സ്വാള്‍ 90 ആകും മുന്‍പേ സഞ്ജു 50 ഉം അടിച്ചു കളിയും ഫിനിഷ് ചെയ്‌തേനെ.
റണ്‍ റേറ്റ് അത്രമേല്‍ നിര്‍ണായകമായ അവസ്ഥയില്‍ ഏത് ഇനിയുള്ള രണ്ട് കളിയും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ലാത്ത അവസ്ഥയില്‍ ജയ്‌സ്വാള്‍ സ്ട്രഗിൾ ചെയ്തപ്പോ റണ്‍ റേറ്റ് താഴാതെ കളിച്ചത് ആണ് സഞ്ജു എന്ന് കളി കണ്ടവര്‍ക്ക് മനസിലാകും.
ജയ്‌സ്വാള്‍ 4 അടിച്ചു താളം വീണ്ടെടുത്തപ്പോള്‍ പിന്നെ സഞ്ജു ബിഗ് ഹിറ്റ് ശ്രമിച്ചില്ല എന്ന് മാത്രം അല്ല വൈഡ് 4 പോകാന്‍ സാദ്ധ്യത ഉള്ള ബോള്‍ ഡിഫെന്‍സ് ചെയ്തു ഹരെ യാര്‍ എന്ന് ബോളറിനോട് ചോദിക്കുന്നതും കണ്ട്. ശേഷം വിജയ റണ്‍ അടിക്കാന്‍ സഞ്ജു ജയ്‌സ്വാളിനോട് പറയുന്നതും കാണാമായിരുന്നു.
ആദ്യ 13 ബോള്‍ 50 അടിച്ച ജയ്‌സ്വാള്‍ പിന്നുള്ള 34 ബോള്‍ അടിക്കുന്നത് 48 റണ്‍സ് ആണ്. 19 ബോളില്‍ 16 ആയിരുന്ന 20 ബോളില്‍ 20 ആയ സഞ്ജു പിന്നുള്ള 9 ബോള്‍ അടിക്കുന്നത് 28 റണ്‍സും. റണ്‍റേറ്റ് മുഖ്യം ബിഗിലെ..
എഴുത്ത്: അജ്മല്‍ നിഷാദ്
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍