ലോകകപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ നിര്‍ദേശിച്ച് ഓസീസ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് ഹെയ്ഡന്‍ തിരഞ്ഞെടുത്തത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്ലിനെയാണ് ഹെയ്ഡന്‍ ഓപ്പണിംഗിലേക്ക് പരിഗണിച്ചത്. മൂന്നാം നമ്പരില്‍ വിരാട് കോഹ്ലി തന്നെ. നാലാം നമ്പരില്‍ പരിക്കിന്റെ പിടിയില്‍നിന്ന് മുക്തനായി തിരിച്ചെത്തുന്ന ശ്രേയസ് അയ്യരെ ഹെയ്ഡന്‍ ഉള്‍പ്പെടുത്തി. കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നീ മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ ഹെയ്ഡന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ടീമിലിടം പിടിച്ചു. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഹെയ്ഡന്‍ തഴഞ്ഞു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നീ പേസര്‍മാര്‍ക്കൊപ്പം ശര്‍ദ്ദുല്‍ താക്കൂറും ഹെയ്ഡന്റെ ലിസ്റ്റില്‍ ഇംടപിടിച്ചു.
Read more
മാത്യു ഹെയ്ഡന്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.