സഞ്ജുവിന്റെ 10 വർഷത്തെ കരിയർ ആ മൂന്ന് പേർ ചേർന്ന് നശിപ്പിച്ചു, ഗുരുതര ആരോപണവുമായി താരത്തിന്റെ പിതാവ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മൂന്ന് മുൻ നായകന്മാർക്ക് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് . മഹേന്ദ്രസിംഗ് ധോണി, വിരാട് കോഹ്ലി, രോഹിത്ത് ശർമ, രാഹുൽ ദ്രാവിഡ് എന്നിവർ ചേർന്ന് സഞ്ജുവിന്റെ 10 വര്ഷം നശിപ്പിച്ചു എന്നുള്ള പരാതിയാണ് സഞ്ജുവിന്റെ പിതാവ് പറഞ്ഞത്. ഇന്നലെ താരം സെഞ്ച്വറി നേടിയപ്പോൾ അതിനുള്ള കടപ്പാട് സൂര്യകുമാർ യാദവിനും ഗംഭീറിനും നൽകിയപ്പോൾ ഇരുവരും മകന്റെ ഉയർച്ചയിൽ വലിയ പങ്ക് വഹിച്ചു എന്നും പറഞ്ഞു.

24 ന്യൂസിനോട് സംസാരിച്ച സഞ്ജുവിന്റെ പിതാവ് പറഞ്ഞത് ഇങ്ങനെ:

“സഞ്ജുവിന്റെ കരിയർ നശിപ്പിച്ചതിൽ ഈ 10 വർഷ കാലത്ത് ടീമിന്റെ നായകന്മാർ സഞ്ജുവിന്റെ കരിയർ നശിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അവന് വലിയ കരിയർ ഈ കാലയളവിൽ ഉണ്ടാകുമായിരുന്നു. എന്നാൽ ധോണി, കോഹ്‌ലി, രോഹിത് , ദ്രാവിഡ് തുടങ്ങിയവർ അവനെ സഹായിച്ചില്ല. അവരെയൊന്നും യഥാർത്ഥ സ്പോർട്സ്മാന്മാരായി തോന്നുന്നില്ല. അവരൊക്കെ ഉപദ്രവിച്ചതിന് ഇരട്ടിയായി സഞ്ജു വളരും. സഞ്ജു ക്ലാസ് താരമാണ്. അവന്റെ ബാറ്റിംഗ് സച്ചിൻ, ദ്രാവിഡ് തുടങ്ങിയവരുടേതിന് സമാനമാണ്.”അദ്ദേഹം പറഞ്ഞു.

സാജുവിനെതിരെ സ്ഥിരമായി ആക്രമണം നടത്തുന്ന ക്രിസ് ശ്രീകാന്ത് തുടങ്ങിയവർ യാതൊരു കാരണവും ഇല്ലാതെ വെറുപ്പ് കാണിക്കുകയാണെന്നും അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു. ഇന്നലെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ പ്രകടനമാണ് സഞ്ജു കാഴ്ച വെച്ചത്. 50 പന്തിൽ 107 റൺസ് നേടി, അടുപ്പിച്ച് രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യക്ക് വേണ്ടി താരത്തിന് ഇനി സ്ഥിരമായി അവസരം കിട്ടുമെന്ന് ഉറപ്പിക്കുകയാണ്.

Latest Stories

BGT 2025: അങ്ങനെ ഇന്ത്യ പുറത്തായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഓസ്‌ട്രേലിയക്ക് രാജകീയ എൻട്രി

സിപിഎമ്മിനെതിരെയുള്ള വാര്‍ത്തകള്‍ക്ക് അമിത പ്രധാന്യം നല്‍കുന്നു; കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായെന്ന് സിപിഎം

BGT 2025: ബുംറയുടെ അഭാവം ഇന്ത്യക്ക് കിട്ടിയത് എട്ടിന്റെ പണിയായി; സിഡ്‌നിയിൽ ഓസ്‌ട്രേലിയയുടെ സംഹാരതാണ്ഡവം

ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല!; കര്‍ണാടക ആര്‍ടിസിക്ക് പിന്നാലെ നമ്മ മെട്രോ നിരക്കും ഇരട്ടിയാക്കാന്‍ അനുമതി; പോക്കറ്റടിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍; വ്യാപക പ്രതിഷേധം

ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം തള്ളി; രണ്ട് ആശുപത്രികള്‍ കൂടി ഒഴിയാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍; ഹമാസിനെതിരെയുള്ള യുദ്ധം വടക്കന്‍ ഗാസയിലേക്ക് വ്യാപിപ്പിച്ചു

BGT 2025: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; താരങ്ങളുടെ പ്രകടനത്തിൽ വൻ ആരാധക രോക്ഷം

എണ്‍പത് സെഷനുകള്‍; നാലു വേദികള്‍; 250ലധികം അതിഥികള്‍; യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒമ്പതുമുതല്‍

"വിനീഷ്യസ് അടുത്ത മത്സരത്തിൽ കളിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്