സഞ്ജുവിന്റെ പിതാവ് ക്ഷമാപണം നടത്തണം, അല്ലെങ്കിൽ അത് താരത്തിന് ബുദ്ധിമുട്ടാകും; ആവശ്യവുമായി ഓസ്‌ട്രേലിയൻ ഇതിഹാസം

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, എംഎസ് ധോണി, രാഹുൽ ദ്രാവിഡ് എന്നിവയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണിൻ്റെ പിതാവ് വിശ്വനാഥ് മാപ്പ് പറയണമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം സ്പിന്നർ ബ്രാഡ് ഹോഗ്. സഞ്ജു സാംസണിൻ്റെ പിതാവ് നടത്തിയ പരാമർശങ്ങൾ ആവശ്യമില്ലെന്നും ഇത് വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാനെ സമ്മർദ്ദത്തിലാക്കിയിരിക്കാമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.

ടി20 ഐ ക്രിക്കറ്റിൽ തുടർച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സാംസൺ മാറിയതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിൻ്റെ പിതാവ് വിശ്വനാഥ് സാംസൺ ചില അഭിപ്രായങ്ങൾ നടത്തി. ഇന്ത്യൻ ഇതിഹാസ താരങ്ങളായ എംഎസ് ധോണി, വിരാട് കോലി, രാഹുൽ ദ്രാവിഡ്, രോഹിത് ശർമ്മ എന്നിവർ തൻ്റെ മകൻ്റെ കരിയറിലെ 10 വർഷം പാഴാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

മേൽപ്പറഞ്ഞ നാലംഗ സംഘം തൻ്റെ മകന് മതിയായ അവസരങ്ങൾ നൽകിയില്ലെന്നും സൂര്യകുമാറും ഗംഭീറും സഞ്ജുവിനെ സഹായിച്ചു എന്നും പറഞ്ഞ അദ്ദേഹം ഇരുവർക്കും നന്ദിയും അറിയിച്ചു. ഇന്ത്യൻ ഇതിഹാസ താരങ്ങളെ കുറിച്ച് സാംസണിൻ്റെ പിതാവ് ഇത്തരം പരാമർശങ്ങൾ നടത്തരുതായിരുന്നുവെന്ന് ബ്രാഡ് ഹോഗ് തൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പറഞ്ഞു. അദ്ദേഹം പ്രസ്താവിച്ചു:

“ധോനിയും കോലിയും രോഹിത് ശർമ്മയും ദ്രാവിഡും തൻ്റെ കരിയറിനെ 10 വർഷം പിന്നോട്ട് നിർത്തിയിരിക്കുകയാണെന്ന് സഞ്ജു സാംസണിൻ്റെ പിതാവ് പൊതുജനങ്ങളോട് പറഞ്ഞു, അവർ ഇന്ത്യൻ ക്രിക്കറ്റിലെ നാല് വലിയ പേരുകളാണ്. നാല് പേരും ഇതിഹാസങ്ങളാണ്”

വിശ്വനാഥിൻ്റെ അഭിപ്രായങ്ങൾ എങ്ങനെ തിരിച്ചടിക്കുമെന്നും വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനെ സമ്മർദ്ദത്തിലാക്കുമെന്നും ഹോഗ് പറഞ്ഞു. ദ്രാവിഡ്, ധോണി, കോഹ്‌ലി, രോഹിത് എന്നിവരോട് മാപ്പ് പറയണമെന്ന് സാംസണിൻ്റെ പിതാവിനെ ഉപദേശിക്കുകയും ചെയ്തു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “സഞ്ജു സാംസൺ ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം ആ ഇന്ത്യൻ ടീമിൽ തൻ്റെ സ്ഥാനം ഉറപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. അതിന് ശേഷം തുടർച്ചയായി രണ്ട് സെഞ്ച്വറികളും നേടി. കുടുംബത്തിൽ നിന്നുള്ള ഇത്തരം അഭിപ്രായങ്ങൾ സഞ്ജു സാംസണെ സമ്മർദ്ദം ചെലുത്തുന്നുവെന്ന് എനിക്ക് തോന്നുന്നു. സഞ്ജു സാംസണിൻ്റെ കരിയറിന് വേണ്ടി അദ്ദേഹം ക്ഷമാപണം നടത്തേണ്ടതുണ്ടെന്ന് കരുതുന്നു.” ഹോഗ് പറഞ്ഞു.

Latest Stories

വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം