Shemin Abdulmajeed
‘റീ ഡിഫൈനിങ് ഹിംസെൽഫ് ‘
തിരിച്ചറിവുകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ടീം തന്നിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാനും അത് ഡെലിവർ ചെയ്യാനും ഒരു കളിക്കാരന് സാധിക്കുന്ന പീരിയഡിനെയാണ് ആ കളിക്കാരന്റെ പീക്ക് എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത്.
സഞ്ജു കരിയറിൽ അത്തരമൊരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തന്റെ റോളിനെ കുറിച്ചുള്ള ക്ലാരിറ്റി അയാൾക്കിപ്പോ ഉണ്ട്. പരാജയങ്ങൾ ഉണ്ടാകുമോ എന്ന ഭീതി സഞ്ജുവിന്റെ ബാറ്റിങ്ങിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അത് കൊണ്ട് തന്നെ വെറും ടോപ് ഓഡർ ബാറ്റർ എന്ന നിലയിൽ നിന്നും മിഡിൽ ഓഡർ അല്ലെങ്കിൽ ഫിനിഷർ എന്ന നിലയിലേക്ക് കൂടുമാറാൻ അനായാസമായി സഞ്ജുവിന് സാധിക്കുന്നുണ്ട്.
ന്യൂ ബോളിൽ മാത്രമല്ല, ഓൾഡ് ബോളിൽ മൽസരത്തിന്റെ പേസ് കൺട്രോൾ ചെയ്യാൻ തനിക്കാകും എന്നൊരു തിരിച്ചറിവു കൂടിയാണ് കുറച്ച് മൽസരങ്ങളിൽ നിന്നും സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. T20 ലോകകപ്പിലേക്ക് ഏതാനും പൊസിഷനുകൾ കൂടി തീരുമാനിക്കാനുണ്ടെന്ന് രോഹിത് ശർമ്മ വ്യക്തമാക്കി കഴിഞ്ഞു. താരബാഹുല്യം കൊണ്ട് നിറഞ്ഞ ടോപ് ഓഡർ വിട്ട് താരതമ്യേന ശുഷ്കമായ ലോവർ മിഡിലിൽ സഞ്ജു കാഴ്ചവെക്കുന്ന പ്രകടനമായിരിക്കും ഒരു പക്ഷേ അവന് നിർണ്ണായകമാകുക.
ഒരർത്ഥത്തിൽ ഏഷ്യാകപ്പ് പോലെയൊരു ടൂർണ്ണമെന്റിൽ നിന്നും മാറി സിംബാബ്‌വെ ടൂറിലേക്ക് വരാൻ കഴിഞ്ഞത് സഞ്ജുവിന് ഒരനുഗ്രഹമാണ്. ഇവിടെ കിട്ടിയ താരതമ്യേന എളുപ്പമായ അവസരങ്ങളിൽ കാഴ്ചവെക്കുന്ന മികച്ച പ്രകടനം ലോകകപ്പിലേക്കുള്ള അവസാന വട്ട സെലക്ഷനിൽ സഞ്ജുവിന് തുണയാകും എന്ന് തന്നെയാണ് വിശ്വാസം.
ഒരു പക്ഷേ ഇന്ത്യയുടെ മികച്ച ഫിനിഷർ എന്ന് ഭാവിയിൽ അറിയപ്പെടാനായിരിക്കും സഞ്ജുവിന്റെ നിയോഗം. അതിന്റെ തുടക്കമാകും ഇന്നത്തെ മാൻ ഓഫ് ദി മാച്ച് പ്രകടനം .
Well done Sanju Samson. Keep going