കന്നി സെഞ്ച്വറിയ്ക്ക് പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്, ഇത് എതിരാളികള്‍ക്കുള്ള മുന്നറിയിപ്പ്

എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി സെഞ്ച്വറി നേടിയിരിക്കുകയാണ് മലയാളി ക്രിക്കറ്റ് ബാറ്റര്‍ സഞ്ജു സാംസണ്‍. മൂന്നാം ഏകദിനത്തില്‍ 114 പന്തില്‍നിന്ന് 108 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. ഇപ്പോഴിതാ സെഞ്ച്വറിക്ക് പിന്നാലെ സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.

സെഞ്ച്വറിക്ക് പിന്നാലെ സഞ്ജു ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുന്ന ചിത്രത്തോടൊപ്പം മുന്നോട്ട് തന്നെയെന്ന കുറിപ്പാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. എല്ലാ വിരോധികളോടുമുള്ള സഞ്ജുവിന്റെ മധുര പ്രതികാരമാണ് ഈ പ്രതികരണമെന്നാണ് ആരാധകര്‍ പറയുന്നത്.

സഞ്ജുവിന്റെ സെഞ്ചുറിത്തികവില്‍ ഇന്ത്യ ജയത്തിനൊപ്പം പരമ്പരയും പിടിച്ചു. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം തൊടാനാവാതെ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218 -ന് പുറത്തായി. ഇന്ത്യക്ക് 78 റണ്‍സിന്റെ ജയം.

Read more

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. സഞ്ജു തന്നെയാണ് കളിയിലെ താരവും.