ആരാധകരെയും കമന്ററി ബോക്സിനെയും ഞെട്ടിച്ച് സഞ്ജുവിന്റെ ഭാഷ പ്രയോഗം, പണി കിട്ടിയത് ബംഗ്ലാദേശി താരത്തിന്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബുധനാഴ്ച അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20യിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയത്തിനിടെ, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ വിവിധ ഭക്ഷകൾ കൈകാര്യം ചെയ്ത് ആരാധകരെയും കമന്ററി ബോക്സിനെയും ഒരുപോലെ ഞെട്ടിച്ചു. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ 2-0ന് മുന്നിലെത്തിയ ഇന്ത്യ 86 റൺസിൻ്റെ വിജയത്തോടെ പരമ്പര ഉറപ്പിച്ചു. ബാറ്റിംഗിൽ നിരാശപ്പെടുത്തിയ സഞ്ജു ഫീൽഡിങ്ങിൽ അസാദ്യ മികവാണ് പുലർത്തിയത്.

ബംഗ്ലാദേശ് റൺ വേട്ടയുടെ 11-ാം ഓവറിൽ റിയാൻ പരാഗ് ബൗൾ ചെയ്യാൻ എത്തിയപ്പോൾ ആയിരുന്നു സംഭവം നടന്നത്. ഓവറിൻ്റെ അവസാന പന്തിന് മുമ്പ്, വരുൺ ചക്രവർത്തിയുമായി തമിഴിൽ സംസാരിച്ചിരുന്ന സാംസൺ, പരാഗിനെ പ്രചോദിപ്പിക്കുന്നതിനായി ബംഗാളിയിലേക്ക് സഞ്ജു ഭാഷ മാറ്റി . “ഖുബ് ഭലോ!” എന്നാണ് സഞ്ജു പറഞ്ഞത്.  ബംഗാളിയിൽ “വളരെ നല്ലത്” എന്നാണ് പദം അർത്ഥമാക്കുന്നത്. മഹ്മൂദുള്ള സിംഗിൾ എടുത്തതിന് ശേഷം സ്റ്റമ്പിന് പിന്നിൽ നിന്ന് സഞ്ജു പറഞ്ഞ ഈ വാചകത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. എന്തായാലും സഞ്ജുവിന്റെ ഈ ബംഗാളി ഇന്ത്യയെയും പരാഗിനെയും ഒരുപോലെ സഹായിച്ചു. സിംഗിൾ എടുത്ത ശേഷം സ്ട്രിക്കിൾ എത്തിയത് മെഹിദി ഹസൻ മിറാസ് ആയിരുന്നു,.

കമൻ്റേറ്റർ സുനിൽ ഗവാസ്‌കർ സാംസണ് വിവിധ ഭാക്ഷകളിൽ സംസാരിക്കുന്ന കഴിവിനെ പുകഴ്ത്തി. ഇതൊരു അസാദ്യ കഴിവാണെന്ന് പറയുകയും ചെയ്തു. ബംഗ്ലാദേശിയായ മിറാസിന് ബംഗാളി ഭാഷ നന്നായി അറിയാം. എന്തായാലും സഞ്ജു പദം പ്രയോഗിച്ചതിന് തൊട്ടുപിന്നാലെ പരാഗിൻ്റെ തുടർന്നുള്ള ഡെലിവറി താരം മിസ്ജഡ്ജ് ചെയ്തതോടെ താരത്തിന് പിഴച്ചു. ക്രീസിൽ നിന്ന് ഇറങ്ങിയ താരത്തിന്റെ സിക്സ് അടിക്കാനുള്ള ശ്രമം പാളിയതോടെ ലോംഗ് ഓഫിൽ ക്യാച്ച് നേടി രവി ബിഷ്‌ണോയി താരത്തെ മടക്കി.

അതേസമയം 10 റൺ മാത്രമെടുത്ത് ബാറ്റിംഗിൽ വലിയ സംഭാവന ചെയ്യാതെ മടങ്ങിയ താരത്തിന് വമ്പൻ വിമർശനമാണ് കിട്ടുന്നത്.

Latest Stories

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ