താര ലേലത്തില്‍ തിളങ്ങി സഞ്ജു; 8 കോടി രൂപയ്ക്ക് രാജസ്ഥാനിലേക്ക്

മലയാളി താരം സഞ്ജു സാംസണ്‍ താര ലേലത്തില്‍ തിളങ്ങി. 8 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. അടിസ്ഥാന വില ഒരു കോടി രൂപ നിശ്ചയിച്ചിരുന്ന യുവതാരത്തിനു വേണ്ടി ടീമുകള്‍ മത്സരിക്കുന്ന കാഴ്ച്ചയാണ് താരലേലത്തില്‍ കാണാന്‍ സാധിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്.

അതേസമയം മറ്റൊരു ഇന്ത്യന്‍ താരം മനീഷ് പാണ്ഡ്യയും നേട്ടം കൊയ്തു. 11 കോടി രൂപയ്ക്ക് സണ്‍റൈസസ് ഹൈദരാബാദാണ് ഈ മുന്‍ കൊല്‍ക്കത്തന്‍ താരത്തെ ടീമിലെത്തിച്ചത്.

കേദര്‍ ജാദവ് ആകട്ടെ 7.8 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സും കരുണ്‍ നായര്‍ 5.6 കോടി രൂപയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലും അഭ്യന്തര ക്രിക്കറ്റിലും ഇവര്‍ കാഴ്ച്ചവെക്കുന്ന ശ്രദ്ധേയ പ്രകടനമാണ് യുവതാരങ്ങള്‍ക്ക് കോടികള്‍ കൊയ്യാന്‍ അവസരം ഒരുക്കിയത്.