IPL 2025: സെഞ്ച്വറി അടിച്ച് ടീമിനെ തോളിലേറ്റിയ സഞ്ജു, അവസാനം വരെ പൊരുതിയ മത്സരം, എന്നാല്‍ പഞ്ചാബിനെതിരെ അന്ന് രാജസ്ഥാന്‌ സംഭവിച്ചത്.

ഐപിഎലില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സും തമ്മിലുളള പോരാട്ടം ഇന്നാണ്. എപ്പോള്‍ ഏറ്റുമുട്ടിയാലും ഒരു എല്‍ക്ലാസിക്കോ ഫീല്‍ ആരാധകര്‍ക്ക് നല്‍കാറുളള ടീമുകളാണ് രാജസ്ഥാനും പഞ്ചാബും. മുന്‍വര്‍ഷങ്ങളിലെല്ലാം തന്നെ രണ്ട് ടീമുകളും പോരടിച്ചപ്പോള്‍ ത്രില്ലിങ് മാച്ചുകളാണ് ഉണ്ടായത്. പഞ്ചാബ് കിങ്‌സിനെതിരെ സഞ്ജു സാംസണും പലപ്പോഴും തിളങ്ങിയ മത്സരങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് 2021ല്‍ പഞ്ചാബിനെതിരെ സഞ്ജു അടിച്ചുകൂട്ടിയ 119 റണ്‍സ്. അന്ന് ആദ്യ ബാറ്റിങ്ങില്‍ 221 റണ്‍സാണ് കെഎല്‍ രാഹുല്‍ നായകനായിരുന്ന പഞ്ചാബ് രാജസ്ഥാനെതിരെ അടിച്ചുകൂട്ടിയത്. രാഹുല്‍ 91 റണ്‍സെടുത്ത് ടോപ്‌സ്‌കോററായ മത്സരത്തില്‍ ദീപക് ഹൂഡ 64 റണ്‍സും ക്രിസ് ഗെയ്ല്‍ 40 റണ്‍സും ടീം ടോട്ടലിലേക്ക് ചേര്‍ത്തു.

മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് ഓപ്പണര്‍ ബെന്‍ സ്റ്റോക്‌സിനെ തുടക്കത്തിലെ നഷ്ടമായത് തിരിച്ചടിയായി. സ്‌റ്റോക്‌സിന് പുറമെ മറ്റൊരു ഓപ്പണര്‍ മനന്‍ വോറയും പുറത്തായതോടെ രാജസ്ഥാന്‍ 25/2 എന്ന നിലയിലായി. എന്നാല്‍ സഞ്ജു സാംസണ്‍ തകര്‍ത്തടിച്ചതോടെ രാജസ്ഥാന്‍ സ്‌കോര്‍ മുന്നോട്ടുകുതിച്ചു. 63 പന്തുകളില്‍ 12 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്റെ അന്നത്തെ സെഞ്ച്വറി നേട്ടം. ജോസ് ബട്‌ലര്‍(25), ശിവം ദുബെ(23), റിയാന്‍ പരാഗ്(25) എന്നിവരും സഞ്ജുവിന് പിന്തുണ നല്‍കി.

തുടക്കം മുതല്‍ അവസാനം വരെ സഞ്ജു സാംസണിന്റെ ഇന്നിങ്‌സിലൂടെ വലിയ വിജയപ്രതീക്ഷയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ ഇന്നിങ്‌സിന്റെ അവസാന പന്തില്‍ അര്‍ഷ്ദിപ് സിങിനെ സിക്‌സിനായി പറത്തിയ സഞ്ജുവിന്റെ ശ്രമം പാളുകയായിരുന്നു. ലോങ് ഓണില്‍ ദീപക് ഹൂഡ താരത്തിന്റെ ക്യാച്ചെടുത്തു. മത്സരത്തില്‍ അര്‍ഹിച്ച വിജയം ആ ഒരു ഷോട്ടിലൂടെ രാജസ്ഥാന്‍ റോയല്‍സിന് നഷ്ടമായി. മത്സരഫലം എന്തായാലും കാണികള്‍ക്ക് വലിയ കാഴ്ചവിരുന്നാണ് രാജസ്ഥാന്‍, പഞ്ചാബ് ടീമുകള്‍ അന്ന് നല്‍കിയത്.

Latest Stories

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ; മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച നടക്കുന്നു

'കൂട്ടക്കൊല നടത്തി അവര്‍ക്ക് എങ്ങനെ അനായാസം കടന്നുകളയാന്‍ കഴിഞ്ഞു?; പാക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരം ആയുധധാരികള്‍ എങ്ങനെ എത്തി?'; മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഹരീഷ് വാസുദേവന്‍

ഇതാണ് വീട് പണിത അതിഥി തൊഴിലാളികള്‍; സന്തോഷം പങ്കുവച്ച് അര്‍ച്ചന കവി

സുരക്ഷ വീഴ്ചകൾ മറച്ചുവെക്കുന്നു, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഭിന്നത വിതക്കുന്നു; പഹൽഗാം വിഷയത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

പാകിസ്ഥാന്‍ സൈന്യവുമായി ബന്ധമില്ല, വിദ്വേഷ പ്രചാരണത്തിനായി വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയാണ്..; വിശദീകരണവുമായി പ്രഭാസിന്റെ നായിക

മലേഗാവ് സ്‌ഫോടനക്കേസിൽ മുൻ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിന് വധശിക്ഷ നൽകണമെന്ന് എൻഐഎ; മെയ് 8ന് വിധി പറയാൻ കോടതി

പാക് വ്യോമാതിര്‍ത്തി അടച്ചു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതിയില്ല; പാകിസ്ഥാന്‍ തിരിച്ചടി ഭയക്കുന്നു; തീരുമാനം ദേശീയ സുരക്ഷ സമിതി യോഗത്തിന് പിന്നാലെ

പണം ലാഭിച്ച് പൗരൻമാരെ കൊലക്ക് കൊടുക്കുകയാണോ നിങ്ങൾ? കോവിഡിന് ശേഷമുള്ള ആർമി റിക്രൂട്മെന്റിനെ വിമർശിച്ച് മുൻ മേജർ ജനറൽ ജി.ഡി ബക്ഷി