കേരളത്തിൽ നിന്ന് സഞ്ജു സാംസൺ, മഹാരാഷ്ട്രയിൽ നിന്ന് റുതുരാജ്; തഴഞ്ഞ് മതിയായില്ലേ ബിസിസിഐ എന്ന ആരാധകർ

ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീം സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ ആരാധകർ ഉറ്റു നോക്കിയ പേരായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് താരം റുതുരാജ് ഗെയ്ക്‌വാദിന്റേത്. ടെസ്റ്റിലും ടി-20 ഫോർമാറ്റുകളിൽ മികച്ച പ്രകടന സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള താരമാണ് അദ്ദേഹം. എന്നിട്ടും ബിസിസിഐ എന്ത് കൊണ്ടാണ് അദ്ദേഹത്തെ തഴയുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

കേരളത്തിലെ സഞ്ജു സാംസൺ എന്നാണ് മഹാരാഷ്ട്രയിലെ റുതുരാജ് ഗെയ്ക്‌വാദിനെ വിളിക്കുന്നത്. ശുഭ്മൻ ​ഗില്ലിനോ പന്തിനോ കിട്ടുന്ന അത്രയും പരിഗണന അവരെക്കാൾ മികച്ച താരത്തിന് എന്ത് കൊണ്ട് കിട്ടുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഒരുപാട് മുൻ താരങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. മാത്രമല്ല രോഹിത്ത് നയിക്കുന്ന ടീമിൽ ഇത് വരെ റുതുരാജിന് അവസരം നൽകിയിട്ടില്ല. ഏതെങ്കിലും താരങ്ങൾക്ക് വിശ്രമം അനുവദിച്ചാലോ, പരിക്ക് പറ്റി പുറത്ത് പോയാലോ മാത്രമേ അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കു.

ഇതിനെതിരെ ശ്കതമായ ആരാധക രോക്ഷം ഉയർന്ന് വരുകയാണ്. ടീമിലേക്ക് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും റിഷബ് പന്ത് എത്തിയിരിക്കുകയാണ്. അതാണ് ഇന്ത്യൻ ആരാധകരെ ഏറ്റവും കൂടുതൽ രോക്ഷാകുലരാകുന്നതിന് കാരണം. ചുരുക്കം ചില മത്സരങ്ങളിൽ അല്ലാതെ ടീമിൽ കാര്യമായ ഇമ്പാക്റ്റുകൾ ഉണ്ടാകാൻ പന്തിന് സാധിക്കുന്നില്ല. എന്നിട്ടും ബിസിസിഐ വീണ്ടും അദ്ദേഹത്തിന് അവസരങ്ങൾ കൊടുക്കുന്നു.

ബംഗ്ലാദേശിനെതിരെ ഉള്ള രണ്ടാം ടെസ്റ്റ് പരമ്പരയിലെ ടീമിനെ ഇത് വരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിലെ താരങ്ങളുടെ പ്രകടനം നോക്കിയിട്ടായിരിക്കും ബിസിസിഐ ടീമിനെ ഇറക്കുക. അടുത്ത സ്‌ക്വാഡിലെങ്കിലും റുതുരാജ് ഗെയ്ക്‌വാദിന് അവസരം കൊടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ