സഞ്ജു സാംസൺ ധ്രുവ് ജൂറലിന് കൊടുത്തത് മുട്ടൻ പണി; ഒരു ക്യാപ്റ്റൻ ഇങ്ങനെ പ്രവർത്തിക്കാൻ പാടില്ല എന്ന് ഇത് പറയും

രാജസ്ഥാൻ റോയൽസിലെ പ്രധാന താരമാണ് സഞ്ജു സാംസൺ. നായകനായ സഞ്ജു 2022, 2023, 2024, എന്നി വർഷങ്ങളിലെ ഐപിഎൽ സീസണുകളിൽ ടീമിനെ പ്ലെ ഓഫുകളിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സീസണുകളിൽ എല്ലാം സഞ്ജു തന്നെ ആയിരുന്നു ടീമിൽ ഏറ്റവും കൂടുതൽ സ്കോർ നേടി മുൻപിൽ നിന്നും നയിച്ചത്. പക്ഷെ തന്റെ നായകത്വത്തിൽ ടീമിന് ഒരു ഐപിഎൽ ട്രോഫി നേടി കൊടുക്കാൻ ഇത് വരെ സാധിച്ചിട്ടില്ല.

രാജസ്ഥാൻ റോയൽസിലെ മറ്റൊരു പ്രധാന താരമാണ് ധ്രുവ് ജുറൽ. ടീമിന് വേണ്ടി എല്ലാ സീസണുകളിലും താരം വെടിക്കെട്ട് പ്രകടനമാണ് നടത്തി വരുന്നത്. എന്നാൽ കഴിഞ്ഞ വർഷം നടന്ന ഐപിഎല്ലിൽ ജുറലിന് ഒരുപാട് അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. അതിന്‌ കാരണം സഞ്ജു സാംസൺ ആണെന്നാണ് ആരാധകരുടെ വാദം. ധ്രുവ് ജുറലും, സഞ്ജു സാംസണും വിക്കറ്റ് കീപ്പിങ് ബാറ്റസ്മാൻമാർ ആണ്. അത് കൊണ്ട് നായകനായ സഞ്ജു, ധ്രുവിന്റെ അവസരങ്ങൾ നിഷേധിച്ച് തന്റെ കരിയർ സുരക്ഷിതമാക്കാൻ ശ്രമിച്ചു. ഇതിൽ അന്ന് മുതലേ ആരാധകർ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.

കഴിഞ്ഞ ഐപിഎലിൽ ലക്‌നൗവിനെതിരെ നടന്ന മത്സരത്തിൽ ധ്രുവ് ജുറൽ ഹാഫ് സെഞ്ച്വറി നേടിയിരുന്നു. അതിന്റെ അടുത്ത കളി താരത്തിന് അവസരം ലഭിച്ചില്ല. മികച്ച പ്രകടനം നടത്തിയിട്ടും ബെഞ്ചിൽ ഇരുത്തിയത് എന്തിനെന്ന് ആരാധകർ ചോദിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ സെമി ഫൈനൽ, ഫൈനൽ എന്നി റൗണ്ടുകളിൽ സഞ്ജു സാംസൺ ഇത് വരെ മികവ് തെളിയിച്ചിട്ടുമില്ല. അത് കൊണ്ട് ധ്രുവിന് അവസരം നൽകി സഞ്ജു സ്വയം മാറണം എന്നായിരുന്നു ആരാധകരുടെയും, മുൻ ക്രിക്കറ്റ് താരങ്ങളുടെയും ആവശ്യം.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥാനമുറപ്പിക്കാൻ ശ്രമിക്കുന്ന താരമാണ് ധ്രുവ് ജുറൽ. സഞ്ജുവിനേക്കാളും സിലക്ടർമാർ ആദ്യം പരിഗണിക്കുന്ന താരം അദ്ദേഹമാണ്. ടെസ്റ്റ് ടീമിലും, ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സുകളിലും ധ്രുവ് ജുറൽ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. സഞ്ജു ഐപിഎൽ മത്സരങ്ങളിലെ മികവ് കൊണ്ട് മാത്രമാണ് ഇന്ത്യൻ ടീമിൽ പിടിച്ച് നിൽക്കുന്നത്. പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ നിർദേശ പ്രകാരം ഇനി ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സുകളിലെ പ്രകടനം കൂടെ പരിഗണിച്ചായിരിക്കും താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കുക.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?