ഇന്ത്യൻ ടീമിൽ രോഹിത് ശർമയ്ക്ക് ശേഷം ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന പേര് കിട്ടിയിരിക്കുന്ന കളിക്കാരനായി മാറിയിരിക്കുകയാണ് മലയാളി താരമായ സഞ്ജു സാംസൺ. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഒരു മത്സരം പോലും കളികാത്ത താരം ടി-20 യിൽ ഇപ്പോൾ ഒരു കലണ്ടർ ഇയറിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറിയിരിക്കുകയാണ്. അവസാനമായി കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ സഞ്ജു 3 സെഞ്ചുറിയാണ് നേടിയിരിക്കുന്നത്.
രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു തകർപ്പൻ പ്രകടനങ്ങളാണ് കഴിഞ്ഞ മൂന്നു സീസണുകളിലും നടത്തി വരുന്നത്. ഇന്ത്യൻ ടീമിൽ ഓപണിംഗിൽ സ്ഥാനം നേടിയ സഞ്ജു ഐപിഎലിൽ രാജസ്ഥാന് വേണ്ടിയും ഓപണിംഗിൽ ഇറങ്ങണം എന്നാണ് മുൻ ഇന്ത്യൻ താരമായ അമ്പാട്ടി റായിഡു അഭിപ്രായപ്പെടുന്നത്.
അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ:
“യശസ്വി ജയ്സ്വാളിനൊപ്പം സഞ്ജു സാംസണിനെ രാജസ്ഥാന് റോയല്‍സ് ഓപ്പണറായി കളിപ്പിക്കണം. കാരണം അദ്ദേഹം ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് മൂന്നാം നമ്പറില്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഓപ്പണറായി കളിക്കുകയാണെങ്കില്‍ ഇന്നിങ്സ് നിയന്ത്രിക്കാന്‍ സഞ്ജുവിനു സാധിക്കും, ഇല്ലെങ്കിൽ റോയൽസ് അദ്ദേഹത്തോട് ചെയ്യുന്ന മോശമായ പ്രവർത്തിയായിരിക്കും മുൻപുള്ള സീസണുകളിലും അത് ചെയ്യണമായിരുന്നു, അതൊരു പണിയായി പോയി”
അമ്പാട്ടി റായിഡു തുടർന്നു:
“കൂടാതെ 20 ഓവര്‍ മുഴുവന്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാനുമുള്ള ശേഷിയുണ്ട്. ഇതു റോയല്‍സിനെ വളരെ മികച്ച ഒരു നിലയിലെത്തിക്കുകയും പ്ലേഓഫിലേക്കു പോകവെ ടീമിനു ഗുണം ചെയ്യും” അമ്പാട്ടി റായിഡു പറഞ്ഞു.