'സഞ്ജു ചേട്ടന്‍ ഞങ്ങള്‍ക്കു ദൈവത്തെപ്പോലെ'; വാനോളം പുകഴ്ത്തി രോഹന്‍ കുന്നുമ്മല്‍

ഇന്ത്യന്‍ ടീം താരവും കേരള ടീം ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തി രോഹന്‍ കുന്നുമ്മല്‍. യുവതാരങ്ങളെ സഞ്ജു എല്ലായ്പ്പോഴും പിന്തുണയ്ക്കാറുണ്ടെന്നും തങ്ങളെ സംബന്ധിച്ച് സഞ്ജു ദൈവതുല്യനാണെന്നും താരം പറഞ്ഞു.

സഞ്ജു ചേട്ടന്‍ ഞങ്ങള്‍ക്കു ദൈവത്തെപ്പോലെയാണ്. അദ്ദേഹം എല്ലായ്പ്പോഴും ധീരമായ തീരുമാനങ്ങളെടുക്കുകയും ശരിയാണെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യാറുണ്ട്. ഇതു വളരെ അപൂര്‍വ്വമായിട്ടുള്ള കഴിവ് തന്നെയാണ്. ഒരു കളിക്കാരനെന്ന നിലയിലും, വ്യക്തിയെന്ന നിലയിലും ഇതു വളരെ നല്ലൊരു ഗുണമാണ്.

യുവതാരങ്ങളെ സഞ്ജു എല്ലായ്പ്പോഴും പിന്തുണയ്ക്കാറുണ്ട്. എപ്പോള്‍ വേണമെങ്കിലും നമുക്കു അദ്ദേഹത്തെ വിളിക്കാം. അതിനോടു സഞ്ജു പ്രതികരിക്കുകയും ചെയ്യും. ഏതു സമയത്തും അദ്ദേഹത്തെ സമീപിക്കാമെന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു അനുഗ്രഹം തന്നെയാണ്.

കരിയറില്‍ സഞ്ജു എല്ലായ്പ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്. മറ്റുള്ളവരില്‍ നിന്നും നീ വ്യത്യസ്തനായാണ് കാണപ്പെടുന്നതെന്നു അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തം ഗെയിം തുടരണമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഉപദേശിച്ചു.

ആ സമയത്തു അഗ്രസീവായ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന ഒരേയൊരാള്‍ സഞ്ജു ചേട്ടനായിരുന്നു. ഒരു മാറ്റം കൊണ്ടുവന്നിട്ടുള്ള വ്യക്തിയും അദ്ദേഹമായിരുന്നു. ഇപ്പോള്‍ ഞങ്ങളെല്ലാം അദ്ദേഹത്തെ പിന്തുടരുന്നവരാണ്- രോഹന്‍ പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ