അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്‌ലിക്കൊപ്പം!

സഞ്ജു സാംസണിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ എങ്ങനെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കണമെന്ന് ഇപ്പോഴും അറിയില്ല. ഇന്നിംഗ്സിന്റെ ആദ്യ പന്ത് മുതല്‍ ആക്രമണോത്സുകമായ ഷോട്ടുകള്‍ കളിക്കുന്ന ശീലമാണ് അദ്ദേഹത്തിന്റെ പതനത്തിന് പിന്നില്‍. ടി20യില്‍ രണ്ട് ബാക്ക്-ടു ബാക്ക് സെഞ്ച്വറികള്‍ നേടിയതിന് ശേഷം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് ഡക്കുകള്‍ അദ്ദേഹം രേഖപ്പെടുത്തി.

ഡര്‍ബനില്‍ നടന്ന പരമ്പരയിലെ ഓപ്പണറില്‍ സഞ്ജു 107 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ മത്സരത്തില്‍ 61 റണ്‍സിന് വിജയിച്ചു. രണ്ടാം ഗെയിമില്‍, മൂന്ന് പന്തുകള്‍ നേരിട്ട അദ്ദേഹം അക്കൗണ്ട് തുറക്കുന്നതില്‍ പരാജയപ്പെട്ടു. മാര്‍ക്കോ ജാന്‍സന്‍ താരത്തെ ക്ലീന്‍ അപ്പ് ചെയ്തു. മൂന്നാം ഏറ്റുമുട്ടലില്‍ തുടര്‍ച്ചയായി രണ്ടാം തവണയും സാംസണ്‍ ജാന്‍സണോട് പരാജയപ്പെട്ടു. രണ്ട് പന്തുകള്‍ നേരിട്ടതിന് ശേഷം വീണ്ടിം ഡക്ക്.

ടി20 ഫോര്‍മാറ്റിലെ താരത്തിന്റെ ആറാമത്തെ ഡക്കായിരുന്നു ഇത്. വിരാട് കോഹ്ലിയുടെ നാണംകെട്ട നമ്പറുകള്‍ക്ക് തുല്യമാകാന്‍ അദ്ദേഹം ഒരു ഡക്ക് മാത്രം അകലെയാണ്.

ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഡക്കുകള്‍ (ഇന്നിംഗ്‌സ്)

രോഹിത് ശര്‍മ്മ 12 (151)

വിരാട് കോഹ്‌ലി 7 (117)

സഞ്ജു സാംസണ്‍ 6 (32)

കെ എല്‍ രാഹുല്‍ 5 (68)

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം