അശ്വിനായിരുന്നു വലിയ ശരി, തുറന്നു പറഞ്ഞ് സഞ്ജു

ഐപിഎല്ലിനിടെയുണ്ടായ മങ്കാദിംഗ് വിവാദത്തെ കുറിച്ച് പ്രതികരിച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. മങ്കാദിംഗിലൂടെ എതിര്‍ താരത്തെ പുറത്താക്കിയ അശ്വിന്‍ ചെയ്തത് മോശം കാര്യമല്ലെന്നാണ് സഞ്ജു പറയുന്നത്.

പന്ത് ബൗളറുടെ കൈയില്‍ നിന്നും വിട്ട ശേഷം മാത്രമേ ബാറ്റ്‌സ്മാന്‍ ക്രീസില്‍ നിന്നും പുറത്തു വരാന്‍ പാടുള്ളൂവെന്നും അത് ബാറ്റ്‌സ്മാന്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നുമാണ് സഞ്ജു പറയുന്നത്. ധാര്‍മ്മികമായി ചിന്തിച്ചപ്പോള്‍ തെറ്റാണെന്ന് തോന്നിയിരുന്നെങ്കിലും ക്രിക്കറ്റ് നിയമങ്ങള്‍ പ്രകാരം മാങ്കാദിംഗ് തെറ്റല്ലെന്നും സഞ്ജു പറഞ്ഞു.

ഐപിഎല്‍ മത്സരത്തിനിടെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ബട്ട്‌ലറിനെ അശ്വിന്‍ മങ്കാദിംഗിലൂടെ പുറത്താക്കിയത്. 43 പന്തില്‍ നിന്ന് പത്ത് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 69 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് ബട്ട്‌ലറിനെ അശ്വിന്‍ മങ്കാദിംഗിലൂടെലൂടെ പുറത്താക്കിയത്. ഇതോടെ, അനായാസ ജയത്തിലേക്ക് കുതിച്ച രാജസ്ഥാന് മത്സരം നഷ്ടപ്പെടുകയായിരുന്നു.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി