കാത്ത് കാത്ത് അവസരം ലഭിച്ചപ്പോള്‍ കളിക്കാന്‍ മൂഡില്ല; സഞ്ജു നാണംകെട്ട റെക്കോഡില്‍

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര സഞ്ജു സാംസണിന് തികച്ചും മോശമാണ്. ആദ്യ മത്സരത്തില്‍ ബെഞ്ചിലായ ശേഷം, രണ്ടാം മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി താരം ഇറങ്ങി. എന്നാല്‍ വലംകൈയ്യന്‍ ബാറ്റര്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായി. എന്നിരുന്നാലും, സന്ദര്‍ശകര്‍ മത്സരത്തില്‍ 7 വിക്കറ്റിന് വിജയിച്ചതിനാല്‍ അത് മെന്‍ ഇന്‍ ബ്ലൂവിനെ ബാധിച്ചില്ല.

മൂന്നാമത്തെയും അവസാനത്തെയും ഗെയിമില്‍ ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും ഒരു അവസരം കൂടി സഞ്ജുവിന് നല്‍കി. എന്നിട്ടും, നാല് പന്തുകള്‍ നേരിട്ടതിന് ശേഷം ബോളര്‍മാരെ ബുദ്ധിമുട്ടിക്കാതെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മടങ്ങി, ഫലം ഒന്നുതന്നെയായിരുന്നു. കീപ്പറായി 11 ഇന്നിംഗ്സുകളില്‍ നിന്ന് സഞ്ജു മൂന്ന് തവണ ഡക്കിന് പുറത്തായി. 54 ഇന്നിംഗ്സുകളില്‍ നാല് ഡക്കുകളുമായി പട്ടികയില്‍ ഒന്നാമതുള്ള ഋഷഭ് പന്തിന് തൊട്ടുപിന്നിലായി താരം എത്തി. ജിതേഷ് ശര്‍മ, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, എംഎസ് ധോണി എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റുള്ളവര്‍.

ടി20യില്‍ ഡബ്ല്യുകെയില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ (ഇന്നിംഗ്‌സ്)

4 ഋഷഭ് പന്ത് (54)
3 സഞ്ജു സാംസണ്‍ (11)*
1 ജിതേഷ് ശര്‍മ്മ (7)
1 കെ എല്‍ രാഹുല്‍ (8)
1 ഇഷാന്‍ കിഷന്‍ (16)
1 എംഎസ് ധോണി (85)

2024 ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ റിഷഭ് പന്തിനാണ് ടീമില്‍ മുന്‍ഗണന ലഭിച്ചത്. സിംബാബ്വെയ്ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ സഞ്ജു കുറച്ച് ഗെയിമുകള്‍ കളിച്ചു, തന്റെ ക്ലാസ് കാണിച്ചു. എന്നാല്‍ ശ്രീലങ്കയ്ക്കെതിരെ അദ്ദേഹം പരാജയപ്പെട്ടു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ