സഞ്ജു സാംസണ് ആശ്വാസം; 1.10 കോടി രൂപ പാഴാകില്ല; ഐപിഎലിൽ കപ്പ് പ്രതീക്ഷ

ഇപ്പോൾ നടക്കുന്ന അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യ സെമി ഫൈനലിലേക്ക് രാജകീയമായി പ്രവേശിച്ചു. യുഎഇയെ പത്ത് വിക്കറ്റിനാണ് ഇന്ത്യ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് യുഎഇ 137 റണ്‍സാണ് നേടിയത്. ആ സ്കോർ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഇന്ത്യ 16.1 ഓവറില്‍ മറികടന്നു. മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് യുവ താരം വൈഭവ് സൂര്യവന്‍ശി നടത്തിയത്. 46 പന്തിൽ 76 റൺസാണ് അദ്ദേഹം നേടിയത്. കൂടാതെ 51 പന്തില്‍ 67 റണ്‍സുമായി ആയുഷ് മാത്രെയും പുറത്താകാതെ നിന്നു.

ഇപ്പോൾ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ സ്റ്റാർ ആയത് പതിമൂന്നുകാരനായ വൈഭവ് സൂര്യവന്‍ശിയാണ്. താരത്തിനെ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഏഷ്യ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ താരം നിറം മങ്ങുകയായിരുന്നു. ചെറിയ കുട്ടിയെ എന്തിനാണ് ടീമിൽ എടുത്തത് എന്നാണ് രാജസ്ഥാൻ റോയൽസിനോട് ആരാധകർ ചോദിച്ച ചോദ്യം.

എന്നാൽ ഇന്നത്തെ മത്സരത്തിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ വിമർശകർക്കുള്ള മറുപടി അദ്ദേഹം നൽകിയിരിക്കുകയാണ്. ആറ് സിക്സറുകളും മൂന്ന് ഫോറുകളും പറത്തിയാണ് വൈഭവ് 46 പന്തില്‍ 76 റണ്‍സടിച്ചത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 44 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. രാജസ്ഥാൻ റോയൽസിന് വേണ്ടിയും താരം നിലവിലെ ഗംഭീര പ്രകടനം നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

'എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി': ലൂയിസ് ഹാമിൽട്ടൺ മെഴ്‌സിഡസിനോട് വിടപറഞ്ഞു

'കുറച്ച് സിനിമയും കാശുമായപ്പോൾ കേരളത്തോട് അഹങ്കാരം'; നൃത്തം പഠിപ്പിക്കാൻ നടി ചോദിച്ചത് ലക്ഷങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി

ഡൽഹിയിലെ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; കുട്ടികളെ തിരികെ വീട്ടിലേക്ക് അയച്ചു

പുഷ്പ 2 കാണാനെത്തിയ യുവതി തിരക്കിൽപെട്ട് മരിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ, സിപിഎം അനുഭാവിയെന്ന് പൊലീസ്

സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിൽ; 11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 10ന്

പെർത്തിൽ തുടങ്ങിയത് പെർത്തിൽ അവസാനിപ്പിച്ചു, അഡ്‌ലെയ്ഡിൽ പുറമെനിന്നുള്ള ചില ശബ്ദങ്ങളെ നിശബ്ദമാക്കാൻ സാധിച്ചു: മിച്ചൽ സ്റ്റാർക്ക്

സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപണം; എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌ത്‌ ശ്രീലങ്കൻ നാവികസേന

നൈറ്റ് പട്രോളിങ്ങിനിടെ കൊച്ചി പോലീസിനെ ആക്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ

സിറിയയിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണ്, എംബസി പ്രവർത്തനം തുടരുന്നുവെന്ന് കേന്ദ്രം