വൈകി പ്രഖ്യാപനം, ഇഷാന് പകരം സഞ്ജു ടീമില്‍, കളിക്കാന്‍ യോഗമുണ്ടായേക്കില്ല, 'ഷോ' തുടര്‍ന്ന് ബിസിസിഐ

വ്യാഴാഴ്ച ഇവിടെ ആരംഭിക്കുന്ന ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ട് പരുക്ക് കാരണം വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഇഷാന്‍ കിഷന് നഷ്ടമാകും. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമില്‍ കിഷനെ ഉള്‍പ്പെടുത്തിയിരുന്നു. ഉദ്ഘാടന റൗണ്ടില്‍ ഇന്ത്യ ഡി ഇന്ത്യ സിയെ നേരിടും.

ഞരമ്പിന് പരിക്കേറ്റതിനാല്‍ ഇഷാന്‍ കിഷന്‍ ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ടില്‍ നിന്ന് പുറത്തായതായി ബിസിസിഐ ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ബിസിസിഐ മെഡിക്കല്‍ ടീം അദ്ദേഹത്തിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

കിഷന്റെ പകരക്കാരനായി സഞ്ജു സാംസണെ തിരഞ്ഞെടുത്തു. എന്നാല്‍ മിക്കവാറും, കെഎസ് ഭരത് ആദ്യ റൗണ്ടില്‍ ഇന്ത്യ ഡിക്ക് വേണ്ടി വിക്കറ്റ് കീപ്പര്‍ ഗ്ലൗസ് ധരിക്കും. ഈ വര്‍ഷമാദ്യം ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമിക്കുന്ന ഇന്ത്യ എ പേസര്‍ പ്രസീദ് കൃഷ്ണയ്ക്ക് എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ ബിയുമായുള്ള ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ട് ഏറ്റുമുട്ടലും നഷ്ടമാകും.

ബുച്ചി ബാബു ടൂര്‍ണമെന്റില്‍ മുംബൈയ്ക്ക് വേണ്ടി കളിക്കുന്നതിനിടെ കൈയില്‍ ചതവുണ്ടായതിനെ തുടര്‍ന്ന് സൂര്യകുമാര്‍ യാദവും ഓപ്പണിംഗ് റൗണ്ടില്‍ നിന്ന് പുറത്തായി.

ഇന്ത്യയുടെ പേസര്‍മാരായ മുഹമ്മദ് സിറാജ്, ഉംറാന്‍ മാലിക് എന്നിവരും അസുഖം കാരണം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയപ്പോള്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഇന്ത്യ ബിയില്‍ നിന്ന് വിട്ടയച്ചെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ ബിയില്‍ സിറാജിന് പകരം പേസര്‍ നവ്ദീപ് സൈനിയും ഇന്ത്യ സിയില്‍ മാലിക്കിന് പകരം പുതുച്ചേരി ഗൗരവ് യാദവും ഇടംപിടിച്ചു.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ