ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ പരിക്കിനെ തുടർന്ന് പുറത്തായി. ഇന്നത്തെ മത്സരത്തിൽ രാജസ്ഥാനെ നയിക്കുന്നത് റിയാൻ പരാഗാണ്. ടോസ് നേടിയ ലക്‌നൗ സൂപ്പർ ജയൻറ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ ഏറ്റ പരിക്കിനെ തുടർന്നാണ് സഞ്ജു ഇന്ന് പുറത്തിരിക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ സൂപ്പർ ഓവറിൽ തോൽവി ഏറ്റുവാങ്ങിയിരുന്നു. അത് കൊണ്ട് തന്നെ ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയം അനിവാര്യമാണ്. പ്ലെഓഫ് സാധ്യത നിലനിർത്തണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ രാജസ്ഥാന് നിർണായകമാണ്.
രാജസ്ഥാൻ റോയൽസ് സ്‌ക്വാഡ്:
റിയാൻ പരാഗ്, നിതീഷ് റാണ, യശസ്‌വി ജയ്‌സ്വാൾ, ശുഭം ദുബേ, ദ്രുവ് ജുറൽ, ഷിംറോൺ ഹെട്മയർ, വാനിണ്ടു ഹസാരെങ്ക, ജോഫ്രാ ആർച്ചർ, മഹീഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ്മ
ലക്‌നൗ സൂപ്പർ ജയൻറ്സ് സ്‌ക്വാഡ്:
Read more
ഐഡൻ മാർക്ക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പുരാൻ, റിഷബ് പന്ത്, ഡേവിഡ് മില്ലർ, അബ്ദുൽ സമദ്, ശ്രാദുൽ താക്കൂർ, പ്രിൻസ് യാദവ്, ദിഗ്‌വേഷ് രതി, രവി ബിഷ്‌ണോയി, ആവേഷ് ഖാൻ