സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ചു; ബംഗ്ലാദേശുമായുള്ള ടി-20 പരമ്പരയിൽ മുൻഗണന

ഇന്ത്യൻ ടീമിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ. എന്നാൽ ഭൂരിഭാഗം മത്സരങ്ങളിലും അദ്ദേഹം പുറത്തായിരിക്കും, അല്ലെങ്കിൽ ടീമിൽ ഉൾപെടുത്താറില്ല. ഇപ്പോൾ നടക്കാൻ പോകുന്ന ഇറാനി കപ്പിലും സഞ്ജുവിനെ ബിസിസിഐ തഴഞ്ഞിരുന്നു. എന്നാൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വിവരങ്ങളാണ് ഇപ്പോൾ ഇന്ത്യൻ ക്യാമ്പിൽ നിന്നും ലഭിക്കുന്നത്.

ബംഗ്ലാദേശുമായുള്ള ടി-20 പരമ്പരയിൽ ആദ്യ വിക്കറ്റ് കീപ്പർ ചോയ്സ് ആയി മലയാളി താരം സഞ്ജു സാംസണെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഈ വർഷം നടന്ന ശ്രീലങ്കൻ പര്യടനത്തിലെ ടി-20 സീരീസിൽ അവസാന രണ്ട് മത്സരങ്ങൾ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. അത് കൊണ്ട് ഇന്ത്യയുടെ ഈ വർഷം നടക്കാൻ പോകുന്ന പര്യടനങ്ങളിൽ സഞ്ജുവിന് അവസരം ലഭിക്കില്ല എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ദുലീപ് ട്രോഫി താരത്തിനെ രക്ഷിച്ചു.

രണ്ട് മത്സരങ്ങളിൽ നിന്നായി 196 റൺസ് ആണ് സഞ്ജു അടിച്ചെടുത്തത്. അത് താരത്തിന് വിനയായി. ഇറാനി കപ്പിനുള്ള ടീമിൽ ബിസിസിഐ സഞ്ജുവിനെ ഉൾപ്പെടുത്താത്തതിൽ ആരാധക രോക്ഷം വളരെ വലുതായിരുന്നു. എന്നാൽ ബിസിസിഐ അദ്ദേഹത്തെ അന്താരാഷ്ര ടീമിലേക്ക് കയറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഇറാനി കപ്പിലേക്ക് തിരഞ്ഞെടുക്കാതിരുന്നത്.

Read more

ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശുമായുള്ള രണ്ടാം ടെസ്റ്റ് മത്സരം കഴിഞ്ഞ് ഉടൻ തന്നെ ബിസിസിഐ ടി-20 പരമ്പരയ്ക്ക് വേണ്ടിയുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിക്കും. അതിൽ ഇഷാൻ കിഷൻ പകരം സഞ്ജുവിനെ ഉൾപ്പെടുത്താനാണ് അവരുടെ തീരുമാനം. ഔദ്യോഗീക വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം