സഞ്ജു സാംസൺ നായകൻ, ടീമുകളും താരങ്ങളും ടി 20 ടൂർണമെന്റിന് റെഡി; മത്സരം ഫാൻകോഡ് ആപ്പിൽ കാണാം

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് കെസിഎ ടിസിഎം പ്രസിഡൻൻസ് കപ്പിനുളള ടീമുകളെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ഉൾപ്പടെ ഉള്ള താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ടീമുകളെയും നായകന്മാരെയുമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്.

കെസിഎ ഈഗിൾസ്, കെസിഎ ലയൺസ്, കെസിഎ പാൻതേഴ്‌സ്, കെസിഎ റോയൽ, കെസിസി ടൈഗേഴ്‌സ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ കളിക്കുന്നത്. കേരളത്തിൽ നിന്ന് വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് കൂടുതൽ നല്ല അവസരം നൽകുക എന്ന ആശയത്തിൽ തുടങ്ങിയ ടൂർണമെന്റിന്റെ ആദ്യ എഡിഷനിൽ കെസിഎ ലയൺസ് ടീമാണ് വിജയിച്ചത്.

സഞ്ജു സാംസൺ ഇതിൽ കെസിഎ ടൈഗേഴ്‌സ് ടീമിന്റെ നായകനാണ്. ടൂർണമെന്റിൽ സഞ്ജുവിന് എപ്പോൾ കളത്തിൽ ഇറങ്ങാൻ സാധിക്കുമെന്ന കാര്യത്തിൽ ഇതുവരെ സ്ഥിതീകരണം വന്നിട്ടില്ല. ഏഷ്യ കപ്പ് ടൂർണമെന്റ് നടക്കുമ്പോൾ ടീമിൽ ബാക്കപ്പാണ് സഞ്ജു സാംസൺ. എന്തായാലും സഞ്ജു കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആലപ്പുഴയിലെ സനാതന ധർമ്മ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ എല്ലാ ടീമുകളും പരസ്പരം രണ്ടുവട്ടം ഏറ്റുമുട്ടും. ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിക്കുന്ന ടീമുകൾ ഫൈനൽ കളിക്കും. മത്സരം ഫാൻകോഡ് ആപ്പിലൂടെ കാണാൻ സാധിക്കും.

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്