സഞ്ജു സാംസൺ v/s ഋതുരാജ് ഗെയ്ക്വാദ്; പുതിയ സ്ഥാനം നൽകാൻ ഒരുങ്ങി ബിസിസിഐ; സംഭവം ഇങ്ങനെ

ഏഴ് വർഷത്തിന് ശേഷമാണ് ഹോങ്കോങ് നടത്തുന്ന ടൂർണമെന്റ് ആയ ഹോങ്കോങ് സിക്സെസ് മടങ്ങി എത്തുന്നത്. ടൂർണ്ണമെന്റിലേക്ക് ഇന്ത്യയും കളിക്കാനുണ്ടാകും എന്നാണ് ഇപ്പോൾ കിട്ടുന്ന ഔദ്യോഗീക വിവരങ്ങൾ. ഇന്ത്യയുടെ പങ്കാളിത്തം കൂടെ ഉറപ്പായപ്പോൾ ടൂർണമെന്റിന്റെ ലെവൽ ഉയർന്നു എന്നാണ് ആരാധകരുടെ അഭിപ്രായപ്പെടുന്നത്.

ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങൾ ആരും തന്നെ ടൂർണമെന്റിൽ മത്സരിക്കാൻ സാധ്യത ഇല്ല. പകരം ഇന്ത്യയുടെ ബി ടീമിനെ ആയിരിക്കും ബിസിസിഐ വിടാൻ ഒരുങ്ങുക. ഇന്ത്യൻ ടീമിലെ യുവ താരങ്ങൾക്ക് തിളങ്ങാൻ കിട്ടുന്ന അവരസമാണ് ഇത്. അവസാനമായി ഇന്ത്യ 2005 ഇൽ ആയിരുന്നു ഹോങ്കോങ് സിക്സസ് ട്രോഫി ഉയർത്തിയിരുന്നത്.

ടൂർണമെന്റിൽ ഇന്ത്യയെ നയിക്കാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ള താരം സഞ്ജു സാംസൺ ആണ്. ഐപിഎലിലും ഇന്ത്യൻ ടീമിലും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തി വരുന്നത്. അത് കൊണ്ട് സഞ്ജുവിനെ നായകനാകാനാണ് ബിസിസിഐ തീരുമാനിക്കുക എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

എന്നാൽ ചെന്നൈ സൂപ്പർ കിംഗ് നായകൻ ഋതുരാജ് ഗെയ്ക്വാദും സഞ്ജുവിന് ഒപ്പമുണ്ട്. നിലവിൽ അദ്ദേഹവും മികച്ച ഫോമിലാണ് തുടരുന്നത്. സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ബംഗ്ലാദേശ് പര്യടനത്തിലാണ്. അത് കൊണ്ട് ഋതുരാജിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളി കളയാനാകില്ല. ഉടൻ തന്നെ ടീം സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിക്കും.