താന്‍ കൈയില്‍ ധരിക്കുന്ന വാച്ചിനെ കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. താന്‍ ഇതുവരെ ലഭിച്ച സമ്മാനങ്ങളില്‍ ഏറ്റവുമധികം സൂക്ഷിച്ചുകൊണ്ടു നടക്കുന്നത് കൈയിലുള്ള വാച്ചാണെന്നും എന്നാലിത് വര്‍ക്ക് ചെയ്യുന്നതല്ലെന്നും സഞ്ജു വെളിപ്പെടുത്തി.
ഈ വാച്ച് ചാരുവിന്റെ (സഞ്ജുവിന്റെ ഭാര്യ) ചേച്ചിയും ഭര്‍ത്താവും സമ്മാനിച്ചതാണ്. കല്ല്യാണത്തിനാണ് ഈ വാച്ച് അവര്‍ എനിക്കു സമ്മാനമായി നല്‍കിയത്. അര്‍മാനിയുടെ വാച്ചാണ് ഇത്. ചാരു എന്റെ വീട്ടില്‍ വന്നപ്പോള്‍ എനിക്കു നല്‍കിയ ഒരു സമ്മാനമായിട്ടാണ് ഈ വാച്ചിനെ ഞാന്‍ സൂക്ഷിച്ചുകൊണ്ടു നടക്കുന്നത്.
ഈ വാച്ച് ഓണാവുകയൊന്നുമില്ല. സമയം കാണാന്‍ പറ്റില്ല. ചാര്‍ജറൊക്കെ അടിച്ചുപോയിരിക്കുകയാണ് (ചിരിക്കുന്നു). വാച്ച് കണ്ടാല്‍ വലിയ സംഭവമായൊക്കെ നിങ്ങള്‍ക്കു തോന്നും. പക്ഷെ ഈ വാച്ച് ഞാന്‍ എന്റെയൊരു സന്തോഷത്തിനു ഇപ്പോഴും കൈയില്‍ കെട്ടി നടക്കുന്നതാണ്.
ഈ വാച്ച് ഓണാവില്ലേയെന്നും സമയം കാണില്ലേയെന്നുമൊക്കെ കൂട്ടുകാര്‍ എന്നോടു ചോദിക്കാറുണ്ട്. പക്ഷെ ഈ വാച്ച് എനിക്കു വളരെ കംഫര്‍ട്ടാണ്. ഈ വാച്ച് കെട്ടുമ്പോള്‍ എനിക്കൊരു സന്തോഷമാണ്. അതുകൊണ്ടു തന്നെ ഈ വാച്ചാണ് എപ്പോഴും കൊണ്ടു നടക്കാറുള്ളത്- ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.