ഇത് കാണുമ്പോൾ എങ്ങനെയാ പറയാതിരിക്കുന്നത്, ധവാനോട് ചോദ്യവുമായി സഞ്ജു സാംസൺ; ഏറ്റെടുത്ത് ആരാധകർ; സംഭവം ഇങ്ങനെ

ബുധനാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരായ (പിബികെഎസ്) മത്സരത്തിന് ശേഷം രാജസ്ഥാൻ റോയൽസ് (ആർആർ) നായകൻ സഞ്ജു സാംസൺ ശിഖർ ധവാന്റെ ചിത്രത്തോടൊപ്പം പങ്കിട്ട ഒരു ക്യാപ്ഷൻ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. മത്സരത്തിന് ശേഷം പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാനൊപ്പം നിൽക്കുന്ന ഫോട്ടോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു സഞ്ജുവിന്റെ തഗ് വന്നത്.

വർഷങ്ങളായി ഇരു ടീമുകളും തമ്മിൽ നടന്ന ആവേശകരമായ മത്സരങ്ങളുടെ എണ്ണവും താരങ്ങൾ അനുഭവിച്ച സമ്മർദ്ദവും ഒകെ ഓർക്കുന്ന രീതിയിൽ ആയിരുന്നു സഞ്ജുവിന്റെ രസകരമായ ക്യാപ്ഷൻ . ധവാനോട് ചോദിക്കുന്ന രീതിയിൽ ഉള്ള ക്യാപ്ഷൻ ഇങ്ങനെ- സഹോദരാ, എന്തുകൊണ്ടാണ് നമ്മൾ തമ്മിൽ കളിക്കുമ്പോൾ ഇത്രയധികം കടുത്ത മത്സരങ്ങൾ വരുന്നത് .”

മത്സരത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതിയിൽ നിൽക്കുന്ന സംഘമാണ് രാജസ്ഥാൻ . ടീം കോമ്പിനേഷനിലും എടുക്കുന്ന തീരുമാനങ്ങളും പാളിയില്ലെങ്കിൽ അവർ കപ്പ് എടുക്കും എന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്. എന്നാൽ എടുത്ത തീരുമാനം തെറ്റിയപ്പോൾ ഈ സീസണിലെ രണ്ടാം മത്സരത്തിൽ മറ്റൊരു മികച്ച ടീമായ പഞ്ചാബിനോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 187 റൺസിന് പുറത്തായി. ഫലം, പഞ്ചാബിന് 5 റൺസിന്റെ ആവേശ ജയം .

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം