സഞ്ജു സാംസണ് പകരം രാജസ്ഥാൻ റോയൽസ് (ആർആർ) മറ്റ് താരങ്ങളെ ആരെ എങ്കിലും ക്യാപ്റ്റനാക്കണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സാംസൺ ബാറ്റിൽ വേണ്ടത്ര സ്ഥിരത പുലർത്തിയിട്ടില്ലെന്നും ജോസ് ബട്ട്‌ലറെ പോലെയുള്ള ഒരാളാണ് നേതാവെന്ന നിലയിൽ മികച്ച ഓപ്ഷനെന്നും ശ്രീശാന്ത് പറഞ്ഞു.
സാംസണിന്റെ നേതൃത്വത്തിൽ, രാജസ്ഥാൻ റോയൽസ് PL 2022 ൽ രണ്ടാം സ്ഥാനക്കാരായി, ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് (GT) നിർണായക മത്സരത്തിൽ ടീം പരാജയപ്പെടുക ആയിരുന്നു. 2023 സീസണിൽ അവർ 14 ലീഗ്-സ്റ്റേജ് മത്സരങ്ങളിൽ ഏഴ് വിജയിക്കുകയും ഏഴ് തോൽക്കുകയും ചെയ്തുകൊണ്ട് അഞ്ചാം സ്ഥാനത്താണ് അവസാനിച്ചത്.
സ്‌പോർട്‌സ്‌കീഡയോട് സംസാരിച്ച ശ്രീശാന്ത്, രാജസ്ഥാൻ റോയൽസ് സാംസണെ ഒഴിവാക്കേണ്ട സമയമായെന്ന് അഭിപ്രായപ്പെട്ടു.
“എന്റെ അഭിപ്രായത്തിൽ രാജസ്ഥാൻ റോയൽസിന് അവരുടെ സംവിധാനം മാറ്റേണ്ടതുണ്ട്. ഞാൻ രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോൾ അവർക്ക് ഒരു സമ്പൂർണ്ണ മാനേജ്മെന്റ് ഉണ്ടായിരുന്നു. രാഹുൽ [ദ്രാവിഡ്] ഭായ് ആയിരുന്നു ക്യാപ്റ്റൻ. അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടും തന്ത്രങ്ങളും ഉണ്ടായിരുന്നു. ഞാൻ കളിച്ച ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായിരുന്നു അദ്ദേഹം,” മുൻ പേസർ പറഞ്ഞു.
ഒരു നേതാവെന്ന നിലയിലുള്ള സാംസണിന്റെ കഴിവിനെയും ബാറ്റ് ഉപയോഗിച്ച് മാച്ച് വിന്നർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥിരതയെയും ചോദ്യം ചെയ്തുകൊണ്ട് 40-കാരൻ കൂട്ടിച്ചേർത്തു:
“സഞ്ജു ക്യാപ്റ്റനായി പ്രത്യേകിച്ച് ഗുണം ഒന്നും ടീമിന് ചെയ്തിട്ടില്ല. ബട്‌ലർ ഒരു ലോകകപ്പെങ്കിലും നേടിയിട്ടുണ്ട്. അതെ, അയാൾക്ക് നന്നായി ചെയ്യാൻ കഴിയും, രോഹിതിനെ പോലെ തീവ്രതയും സ്ഥിരതയും ഉള്ള ഒരു ക്യാപ്റ്റനെയോ അല്ലെങ്കിൽ ടീമിനായി തുടർച്ചയായി മത്സരങ്ങൾ വിജയിപ്പിക്കുന്ന ഒരാളെയോ നിങ്ങൾക്ക് ആവശ്യമാണ്. സഞ്ജു മാറണം .”
“ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, നിങ്ങൾക്കായി മത്സരങ്ങൾ ജയിക്കുന്ന ഒരാളെ നിങ്ങൾക്ക് ആവശ്യമുണ്ട്, എല്ലാ മത്സരങ്ങളും അല്ലെങ്കിലും, എല്ലാ മൂന്ന്-നാല് മത്സരങ്ങളിൽ എങ്കിലും . ഐപിഎൽ ഒരു വലിയ ടൂർണമെന്റാണ്. ഒരുപാട് മത്സരങ്ങളുണ്ട്, പക്ഷേ ഒരിക്കൽനിലാവ് വരുന്നത് പോലെ റൺ നേടുന്ന ഒരാളെ നിങ്ങൾക്ക് ആവശ്യമില്ല , ”സാംസണെ നേതാവായി കുറിച്ചുള്ള തന്റെ ചിന്തകൾ ശ്രീശാന്ത് പറഞ്ഞു.