ടി20 ലോകകപ്പിൽ ശിവം ദുബെയ്‌ക്ക് പകരം സഞ്ജു സാംസണെ കളത്തിലിറക്കാൻ ഇന്ത്യൻ ടീമിനോട് ആവശ്യവുമായി എസ് ശ്രീശാന്ത് രംഗത്ത്. ടൂർണമെൻ്റിൽ ഇതുവരെ ഒരു ഒറ്റ ഓവർ മാത്രമാണ് ദുബെ എറിഞ്ഞത്. താരം കൂടുതൽ ബൗൾ ചെയ്യുന്നില്ലെങ്കിൽ അദ്ദേഹത്തിന് പകരമായി സഞ്ജു തന്നെ എത്തണം എന്നാണ് മുൻ താരം പറയുന്നത്.
ന്യൂയോർക്കിലെ നസാവു കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിൽ ബൗളർമാർക്ക് ലഭിച്ച സഹായം കാരണം റൺ സ്‌കോറിംഗ് ബുദ്ധിമുട്ട് ആയി മാറിയിരുന്നു. വെസ്റ്റ് ഇൻഡീസിൽ ഇന്ത്യ കഠിനമായ സാഹചര്യങ്ങൾ നേരിടുകയാണെങ്കിൽ, തകർച്ചയെ തടയുന്ന കളിക്കാരനാകാൻ സാംസണാകുമെന്ന് ശ്രീശാന്ത് കരുതുന്നു.
സഞ്ജു സാംസണെ കുറിച്ച് ശ്രീശാന്ത് ഫസ്റ്റ്പോസ്റ്റിനോട് പറഞ്ഞത് ഇങ്ങനെ:
“അദ്ദേഹത്തിന് (ശിവം) ദുബൈയുടെ പകരം മധ്യനിരയിൽ ഇറങ്ങണം എന്നാണ് ഞാൻ പറയുന്നത്. ദുബൈ പന്തെറിയുന്നില്ലെങ്കിൽ സഞ്ജു തന്നെ ഇറങ്ങണം എന്ന അഭിപ്രായമാണ് ഞാൻ പറയുന്നത്. കാരണം അവൻ എല്ലായ്പ്പോഴും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു, മാത്രമല്ല അയാൾക്ക് നല്ല രീതിയിൽ തന്റെ റോൾ ചെയ്യാനാകും.”
“ന്യൂയോർക്കിലോ ബാർബഡോസിലോ മറ്റെവിടെയെങ്കിലുമോ വിക്കറ്റുകൾ വീഴുമ്പോൾ, മൂന്നോ നാലോ വിക്കറ്റുകൾ നേരത്തെ പോയാൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെപ്പോലെ ആങ്കർ റോൾ കളിക്കാനും ആ താരങ്ങൾക്ക് ഒപ്പം കളിക്കാനും കഴിയുന്ന ഒരാളാകാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ കരുതുന്നു. ”
അതേസമയം ടീം മാനേജ്‌മെൻ്റ് തൽക്കാലം ശിവം ദുബെയ്‌ക്കൊപ്പം ഉറച്ചുനിൽക്കാൻ സാധ്യതയുണ്ട്, പ്രത്യേകിച്ചും താരം നിർണായകമായ 31*(35) സ്‌കോർ ചെയ്‌തതിന് ശേഷം ഇന്ത്യയെ യുഎസ്എയെ ഏഴ് വിക്കറ്റിന് തോൽപ്പിക്കാൻ സഹായിച്ചു. കരീബിയൻ സാഹചര്യങ്ങളിൽ ദുബൈയുടെ സ്പിൻ-ഹിറ്റിംഗ് കഴിവും ഉപയോഗപ്രദമാകും എന്നും കരുതി ബിസിസിഐ അദ്ദേഹത്തിന് അവസരം നൽകിയേക്കാം.