സഞ്ജുവിന് എട്ടിന്റെ പണി കൊടുത്ത് സഹതാരം; സൗത്ത് ആഫ്രിക്കൻ പര്യടനം ആരംഭിക്കുന്നതിന് മുൻപ് മലയാളി താരത്തിന് നിരാശ

ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമാകാൻ പരിശ്രമിക്കുന്ന താരമാണ് സഞ്ജു സാംസൺ. ടി-20 ഫോർമാറ്റിൽ അദ്ദേഹം ഇപ്പോൾ സ്ഥിരമായി എന്നാൽ ടെസ്റ്റ് ടീമിലേക്ക് ഇനിയും ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരും. യുവ തരാം ദ്രുവ് ജുറലാണ് സഞ്ജുവിന്റെ ആ സ്വപ്നത്തിന് തടസമായിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന അനൗദ്യോഗീകമായ മത്സരത്തിൽ ഓസ്‌ട്രേലിയ ഐക്കെതിരെ ഇന്ത്യ എ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

ഋതുരാജ് ഗെയ്ക്‌വാദ് ഉൾപ്പെടെ ബാറ്റ്സ്‌മാൻമാർ നിറം മങ്ങിയപ്പോൾ ടീമിൽ രക്ഷകനായത് ദ്രുവ് ജുറൽ ആണ്. ഭാവിയിലെ ഇന്ത്യൻ ടീമിന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി താൻ ഉണ്ടാകും എന്ന് അടിയുറപ്പിച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. 186 പന്തിൽ നിന്ന് ആറ് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 80 റൺസ് ആണ് താരം നേടിയത്.

ഇന്ത്യ ഐക്ക് വേണ്ടി ദേവ്ദത്ത് പടിക്കല്‍ (26), നിതീഷ് റെഡ്ഡി (16), പ്രസിദ്ധ് കൃഷ്ണ (14) എന്നിവരാണ് രണ്ടക്കം കടന്നത്. അഭിമന്യു ഈശ്വരന്‍ (0), കെഎല്‍ രാഹുല്‍ (4), സായ് സുദര്‍ശന്‍ (0), നായകന്‍ റുതുരാജ് ഗെയ്ക്വാദ് (4) എന്നിവരെല്ലാം ഫ്‌ളോപ്പായി മടങ്ങുകയായിരുന്നു. ഇതോടെ ഇന്ത്യ നാലു വിക്കറ്റിനു 11 റണ്‍സിലേക്കും വീണു. അവിടെ നിന്ന് ടീമിനെ രക്ഷിക്കാൻ ദ്രുവിന്റെ പ്രകടനം വഹിച്ച പങ്ക് ചെറുതല്ല.

Latest Stories

മട്ടന്‍ ബിരിയാണിക്ക് പകരം ബ്രഡും ഒരു ബക്കറ്റ് പുകയുമോ? അന്തംവിട്ട് റിമി ടോമി

കിടിലം കിടിലോൽക്കിടിലം, ഓസ്‌ട്രേലിയ എ ക്കെതിരെ യുവതാരത്തിന്റെ താണ്ഡവം; ഇവൻ ഭാവി പ്രതീക്ഷ എന്ന് ആരാധകർ

ട്രംപിന്റെ 'വലംകൈ', ഇവാന്‍കയെ 'സൈഡാ'ക്കിയ കറുത്ത വസ്ത്രധാരി; ലോകം നോക്കിയറിഞ്ഞ പേര്, ലാറാ ട്രംപ്

സിനിമയെന്ന അത്ഭുതലോകത്ത് ജീവിക്കുന്ന 'സകലകലാവല്ലഭൻ'

ആ ഇന്ത്യൻ താരത്തെ കണ്ട് പഠിച്ചാൽ ബാബർ രക്ഷപെടും, അല്ലാത്തപക്ഷം ടീമിൽ കാണില്ല; ഉപദേശവുമായി റിക്കി പോണ്ടിംഗ്

സ്വര്‍ണക്കടത്ത് കേസിനായി സര്‍ക്കാര്‍ പൊടിച്ചത് 31 ലക്ഷം; ചര്‍ച്ചയായി കപില്‍ സിബലിന്റെ പ്രതിഫലം

നെയ്മറിന് പകരക്കാരനായി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ; സംഭവം ഇങ്ങനെ

ട്രെന്‍ഡിനൊപ്പം.. ട്രോളി ബാഗുമായി ഗിന്നസ് പക്രു; കമന്റുമായി രാഹുല്‍ മാങ്കൂട്ടത്തിലും

"എംബാപ്പയുടെ പണി കൂടെ ഇപ്പോൾ ചെയ്യുന്നത് ജൂഡ് ബെല്ലിങ്‌ഹാം ആണ്"; വിമർശിച്ച് തിയറി ഹെൻറി

നായകനോട് പിണങ്ങി ഗ്രൗണ്ടിന് പുറത്തേക്ക്, കലിപ്പിൽ അൻസാരി ജോസഫ്; ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ നടന്നത് നാടകിയ സംഭവങ്ങൾ, വീഡിയോ കാണാം