ന്യൂസിലൻഡിനെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ തിരഞ്ഞെടുത്തിരിക്കാമെന്നും എന്നാൽ പ്ലെയിംഗ് ഇലവനിൽ ഇടം നേടാനായേക്കില്ലെന്നും ആകാശ് ചോപ്ര കരുതുന്നു.
നവംബർ 18 വെള്ളിയാഴ്ച വെല്ലിംഗ്ടണിൽ നടക്കുന്ന ആദ്യ മത്സരത്തോടെ മൂന്ന് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിൽ ഇന്ത്യ കിവീസുമായി കൊമ്പുകോർക്കും. 16 അംഗ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തു.2022 ലെ ടി20 ലോകകപ്പ് തോൽവിക്ക് ശേഷം വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഇന്ത്യൻ ടീമിൽ അതിന്റെ ആദ്യ പടിയായി കണക്കാക്കപ്പെടാവുന്ന പരമ്പരയാണ് കിവികൾക്ക് എതിരെ വരാനിരിക്കുന്നത്. ടി20 യും ഏകദിനങ്ങളും അടങ്ങുന്ന ഉഭയകക്ഷി പരമ്പര ഇന്ത്യൻ ടീമിലെ യുവതാരങ്ങൾക്കുള്ള യഥാർത്ഥ അവസരവും പരീക്ഷണവും ആയിരിക്കും.
തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ സ്ക്വാഡിനെക്കുറിച്ച് പ്രതിഫലിപ്പിച്ച ചോപ്ര, സാംസൺ ഇലവനിൽ ഇടം കണ്ടെത്തുമോ എന്ന് ചോദിച്ചു, അദ്ദേഹം പറയുന്നത് ഇങ്ങനെ:
“നിങ്ങൾ സഞ്ജു സാംസണെ തിരഞ്ഞെടുത്തു, അയാളെ കളിപ്പിച്ചാൽ നിങ്ങൾ താഴെ ഏത് സ്ഥാനത്ത് ഇറക്കും, കാരണം ശ്രേയസ് അയ്യർ മൂന്നാം നമ്പറിൽ കളിക്കും , സൂര്യകുമാർ യാദവ് 4-ലും ഹാർദിക് 5-ലും കളിക്കും, അപ്പോൾ സഞ്ജുവിന് സ്ഥാനം ഇല്ലാതെ വരും.”
“സൂര്യകുമാർ യാദവ് നാലാം നമ്പറിൽ നിന്ന് താഴെ മാറരുത്, അയ്യർ നമ്പർ 3 അല്ലെങ്കിൽ നമ്പർ 4 ന് താഴെ പോകരുത്, ഹാർദിക് നമ്പർ 5 ന് താഴെ പോകരുത്. സഞ്ജു സാംസണിന് ആദ്യം ലഭ്യമായ സ്ഥലം നമ്പർ 6 ആണ്, പക്ഷെ സഞ്ജുവിന് അവിടെ തിളങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.”
16 ടി20യിൽ 135.15 സ്‌ട്രൈക്ക് റേറ്റിൽ 296 റൺസാണ് സാംസൺ നേടിയത്. ഈ വർഷം ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് അദ്ദേഹം അവസാനമായി കളിച്ചത്, ആ പര്യടനത്തിൽ കളിച്ച രണ്ട് മത്സരങ്ങളിൽ പുറത്താകാതെ 30, 15 റൺസാണ് നേടിയത്.