ഇന്ത്യക്ക് വേണ്ടി കുപ്പായം അണിഞ്ഞ് ഐസിസി ടി-20 ലോകകപ്പ് ട്രോഫികൾ നേടി കൊടുത്ത താരങ്ങളായ സഞ്ജു സംസന്റെയും, എസ് ശ്രീശാന്തിന്റെയും വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇരുവരും അവധി ആഘോഷിക്കാൻ ഇപ്പോൾ ദുബായിലാണ് ഉള്ളത്.
ദൂരെ നിന്ന് അടുത്തേക്ക് വരുന്ന സഞ്ജുവിന്റെ ദൃശ്യങ്ങൾ ശ്രീശാന്താണ് മൊബൈലിൽ പകർത്തിയത്. സഞ്ജുവിനെ കണ്ടപ്പോൾ തന്നെ ശ്രീശാന്ത് പറഞ്ഞു ‘നോക്കൂ, ഇതാരാണെന്ന് നോക്കൂ, സാക്ഷാൽ സഞ്ജു സാംസൺ. സഞ്ജു, സഞ്ജു, സഞ്ജു (അടുത്തുള്ള സുഹൃത്തിനെ പരിചയപ്പെടുന്നു) സഞ്ജു, സഞ്ജു… എന്താ ഇവിടെ സഞ്ജു?’ ഇതാണ് ശ്രീശാന്ത് ചോദിച്ചത്.
“ചേട്ടൻ വിളിച്ചിട്ടാണ് ഞാൻ വന്നത്” എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. അതിന് ശേഷം ഫോൺ സെൽഫി മോഡിലേക്ക് മാറ്റിയ ശേഷം സഞ്ജു ശ്രീശാന്തിന്റെ പിന്നിൽ നിന്ന് സന്തോഷം പ്രകടിപ്പിക്കുന്നതും, വീഡിയോയ്ക്ക് പോസ് ചെയ്യുകയും ചെയ്തത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
എസ് ശ്രീശാന്ത് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോയിലെ ക്യാപ്‌ഷൻ ഇങ്ങനെ:
‘സഞ്ജു, ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിനക്കൊപ്പം ഉണ്ടാകട്ടെ. ഏറ്റവും തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുക. നിങ്ങളുടെ സ്വതസിദ്ധമായ ശൈലി കൊണ്ട് മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാന്‍ കഴിയട്ടേ. ഇനിയും വളരുക, തിളങ്ങുക, എല്ലാവരേയും ഉത്തേജിപ്പിക്കുന്നത് തുടരുക. ആകാശം ഒരു അതിരല്ല’ ഇതാണ് ശ്രീശാന്ത് വിഡിയോയിൽ കുറിച്ച വാക്കുകൾ.