ഫീൽഡിൽ പിടിച്ചുനിൽക്കാൻ പതിനെട്ട് അടവും പയറ്റുന്ന സഞ്ജു, ഇനി അതെ രക്ഷയുള്ളൂ; രാജസ്ഥാൻ പോസ്റ്റ് ചെയ്ത വീഡിയോ ആഘോഷിച്ച് ആരാധകർ

വിക്കറ്റ് കീപ്പർമാരുടെ ആധിക്യം എന്ന കാരണത്താൽ ആണല്ലോ പലപ്പോഴും മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ ദേശീയ സെലക്ടർമാർ ഇന്ത്യൻ ടീമിൽനിന്ന് തഴയുന്നത്. ഇന്നലെ നടന്ന മത്സരത്തിലും സഞ്ജുവിനെ ഒഴിവാക്കി ആ സ്ഥാനത്ത് ഒരു അധിക ഡോലാരേ കളിപ്പിക്കാനാണന് ടീം തീരുമാനിച്ചത്. എന്നാൽ മോശം ഫോമിലുള്ള പന്തിന് പകരം അല്ല ഇന്നലെ ദീപക്ക് ഹൂഡ എത്തിയതെന്നും നല്ല ഫോമിലുള്ള സഞ്ജുവിന് പകരം ആണെന്നും ശ്രദ്ധിക്കണം. ഇവിടെ സഞ്ജുവിനെ മാത്രം സ്ഥിരമായി അവഗണിക്കുന്ന കഥ തുടരുക ആണെന്ന് മാത്രം.

ബോള് കൂടി എറിയാൻ അറിയാവുന്ന ബാറ്റ്‌സ്മാന്മാർ ഇപ്പോൾ ഇന്ത്യൻ ടീമിൽ വളരെ കുറവാണ്. അങ്ങനെ ബോള് കൂടി എറിയാൻ അറിയാവുന്ന താരം ആയിരുന്നെങ്കിൽ സഞ്ജുവിന് ഇന്നലെ അവസരം കിട്ടുമായിരുന്നു. സഞ്ജു അനുകൂല പോസുകൾ നിറയുമ്പോൾ സഞ്ജു സാംസൺ ഒരു പ്രാദേശിക മത്സരത്തിൽ ബോൾ ചെയ്യുന്നതിന്റെ അപൂർവ്വ വീഡിയോ മുമ്പ് രാജസ്ഥാൻ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോ ഇന്ന് ആരാധകർ കുത്തി പൊക്കിയിരിക്കുകയാണ് വീഡിയോയിൽ ഒരു ഓഫ് സ്പിന്നറായ സഞ്ജുവിനെയാണ് കാണാൻ കഴിഞ്ഞത്.

ഞങ്ങളുടെ ചെറുക്കന് ബാറ്റിംഗിൽ മാത്രമല്ലെടാ ബോളിങ്ങിലും ഉണ്ടെടാ പിടി എന്ന രീതിയിൽ ആളുകൾ ബിസിസിഐക്ക് എതിരെ വിമർശനം ഉന്നയിക്കുന്നുണ്ട്. അവസരം കൊടുത്താൽ അല്ലെ ഇതുപോലെ തിളങ്ങാൻ സാധിക്കുക ഉള്ളു എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

എന്തായാലും ഇനി ടീമിൽ സ്ഥിര സ്ഥാനം വേണമെങ്കിൽ ബോളിങ് കൂടി അറിയണം എന്ന് സാരം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ