ഇന്ത്യൻ ടീമിൽ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം അർഹിച്ച അവസരം സഞ്ജുവിനെ തേടി എത്തിയിരിക്കുകയാണ്. കിട്ടിയ അവസരം ഗംഭീര പ്രകടനം കൊണ്ട് മുതലാക്കാനും താരത്തിന് സാധിക്കുന്നുണ്ട്. ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പവർ ഹിറ്റിങ്ങിലൂടെ എതിരാളികൾക്ക് മോശ സമയം നൽകുന്ന താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ.
ഇപ്പോൾ സഞ്ജുവിന് ബിസിസിഐ സുവർണാവസരമാണ് നൽകാൻ പോകുന്നത്. ഇപ്പോൾ നടക്കുന്ന സൗത്ത് ആഫ്രിക്കൻ പര്യടനം കഴിഞ്ഞാൽ ഈ വർഷം ഇന്ത്യ ടി-20 ടീമിന് വേറെ മത്സരങ്ങൾ ഒന്നും തന്നെയില്ല. അടുത്ത വർഷം തുടക്കം വരെ ബോർഡർ ഗവാസ്കർ ട്രോഫി നടക്കും. അത് കഴിഞ്ഞാൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയാണ് ഇന്ത്യക്കുള്ളത്. അതിൽ ഏകദിനം, ടെസ്റ്റ്, ടി-20 എന്നി 3 ഫോർമാറ്റ് മത്സരങ്ങളാണ് ഉള്ളത്. സൂര്യ കുമാർ യാദവിനെ ഏകദിനം, ടെസ്റ്റ് എന്നി ഫോർമാറ്റിലേക്ക് കൊണ്ട് വരാൻ ഗംഭീർ പദ്ധതിയിടുകയാണ് എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ.
അത് കൊണ്ട് ആദ്യ രണ്ട് ടി-20 മത്സരങ്ങൾ സൂര്യ കുമാർ യാദവ് കളിച്ചേക്കില്ല. അതിന് പകരം വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് നായക സ്ഥാനം നൽകാനാണ് ബിസിസിഐ തീരുമാനിക്കുന്നത് എന്നാണ് റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്. ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ മികച്ച രീതിയിൽ നയിച്ച നായകനാണ് സഞ്ജു. അത് കൊണ്ട് താരത്തിന് ഇന്ത്യൻ ടീമിനെ നയിക്കാൻ സാധിക്കും എന്ന വിശ്വാസം ബിസിസിഐക്ക് ഉണ്ട്.
ഇന്ത്യൻ ക്യാപ്റ്റനാവുക എന്ന തന്റെ സ്വപ്നത്തെ കുറിച്ച് മുൻപ് തുറന്ന് പറഞ്ഞിട്ടുള്ള താരമാണ് സഞ്ജു. ഇന്നാണ് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്നാം ടി-20 മത്സരം നടക്കാൻ പോകുന്നത്. സഞ്ജു തന്റെ മികവ് വീണ്ടും തെളിയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.