രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്‍ കിരീടം നേട്ടത്തിലേക്ക് നയിച്ചാലും സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ഇന്ത്യന്‍ മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിംഗ് പറഞ്ഞത് ശരിയായില്ല. മുമ്പ് കിട്ടിയ അവസരങ്ങളില്‍ സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെന്നും ഐപിഎല്‍ കിരീട നേട്ടത്തേക്കാള്‍ വ്യക്തിഗത പ്രകടനമാണ് ടീം സെലക്ഷനില്‍ പ്രധാനമെന്നും ശരണ്‍ദീപ് പറഞ്ഞു. അന്ന് അദ്ദേഹത്തെ സഞ്ജുവിനെ കുറ്റം പറഞ്ഞതിന്റെ പേരിൽ പലരും ട്രോളിയിരുന്നു. പക്ഷെ ഒന്ന് ആലോചിച്ച് നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയല്ലേ?
ഐപിഎല്‍ കിരീടം പ്രധാനമാണ്. പക്ഷേ അത് ഇന്ത്യന്‍ ടീമിലേക്ക് നയിക്കണമെന്നില്ല. ഒരു സീസണില്‍ കുറഞ്ഞത് 700-800 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്താല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഞാന്‍ അടക്കം സെലക്ടര്‍മാരായിരിക്കുമ്പോഴാണ് സഞ്ജു സാംസണ് ടി20യില്‍ ഓപ്പണറായി അവസരം ലഭിച്ചത്. എന്നാല്‍ അന്ന് സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സഞ്ജു മങ്ങിയപ്പോള്‍ മറ്റ് ചില വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ മിന്നുന്ന ഫോമിലേക്ക് ഉയര്‍ന്നു. ” അങ്ങനെയാണ് മുൻ സെലെക്ടർ പറഞ്ഞത്.
അന്ന് നമ്മൾ അദ്ദേഹത്തെ കുറ്റപ്പെടുത്തി. അസൂയ ആണെന്ന് പറഞ്ഞു. ഇപ്പോൾ സഞ്ജുവിനെ സംബന്ധിച്ച് പല വർഷങ്ങളിലും നമ്മൾ കണ്ട അതെ കുഴപ്പം വീണ്ടും കാണുന്നു. സ്ഥിരത കുറവ് തന്നെ, ഈ സ്ഥിരത കുറവ് അയാളെ പലപ്പോഴും തളർത്തിയിട്ടുണ്ട്. നന്നായി തുടങ്ങും, പിന്നെ മങ്ങും. ഈ സീസണോലെ ആദ്യ മത്സരത്തിൽ ലക്നൗവിനെതിരെ തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു തുടർച്ചയായ അഞ്ചാം സീസണിലും ആ നേട്ടം സ്വന്തമാക്കിയിരുന്നു. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ തുടർ മത്സരങ്ങളിലെ സ്ഥിരത ചർച്ച ആയിരുന്നു.
ഇന്ന് ഡൽഹിക്ക് എതിരായ മത്സരത്തിൽ മികച്ച തുടക്കം കിട്ടിയിട്ടും അത് നശിപ്പിച്ച് സഞ്ജു വീണിരിക്കുന്നു. 15 റൺ മാത്രമാണ് താരത്തിന് നേടാനായത്. ഇതിൽ തുടരെ 3 ബൗണ്ടറികൾ മുകേഷ് കുമാറിനെതിരെ നേടിയത് ആയിരുന്നു. എന്തായാലും ചെറിയ ഒരു അശ്രദ്ധയാണ് ഇന്ന് വിക്കറ്റിലേക്ക് നയിച്ചത്. പവർ പ്ലേയുടെ അവസാന ഓവറിൽ സഞ്ജുവിനെതിരെ ഖലീൽ അഹമ്മദിനെ ഇറക്കിയ പന്തിന്റെ തീരുമാനം തെറ്റിയില്ല. താരത്തിന്റെ എഡ്ജ് പന്ത് കൈപ്പിടിയിൽ ഒതുക്കുക ആയിരുന്നു.
എന്തായാലും മുന്നോട്ട് സഞ്ജു സ്ഥിരത തുടരണം. മിന്നി പിന്നെ മങ്ങി ശൈലി ഒഴിവാക്കി കൂടുതൽ മിന്നാനാം എന്നർത്ഥം.