സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫിയിലേക്ക് സഞ്ജു സാംസണെ തിരഞ്ഞെടുക്കാത്തത്തിന് പിന്നാലെ 2025 ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താൻ ബുദ്ധിമുട്ടിയേക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര. ഋഷഭ് പന്തിനെ മറികടന്ന് ഇന്ത്യൻ ടീമിൽ സ്ഥിരമായി സ്ഥാനത്തിന് സഞ്ജുവിന് അവസരം ഉണ്ടായിരുന്നു എന്നും എന്നാൽ അതിന് സാധിച്ചേക്കില്ലെന്നും ചോപ്ര പറഞ്ഞു.

ഇന്ത്യയുടെ അന്തർ സംസ്ഥാന ഏകദിന ടൂർണമെൻ്റായ വിജയ് ഹസാരെ ട്രോഫി ഡിസംബർ 21 ശനിയാഴ്ച ആരംഭിച്ചു. കേരള ടീമിൽ സാംസണും മുംബൈ ടീമിൽ പ്രത്വി ഷായും ഇടം പിടിച്ചില്ല. തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കുവെച്ച വീഡിയോയിൽ, സാംസണിൻ്റെയും ഷായുടെയും കേസുകൾ താരതമ്യം ചെയ്യരുതെന്ന് മുൻ ഇന്ത്യൻ ഓപ്പണർ കുറിച്ചു. എന്നിരുന്നാലും, ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം നേടാനുള്ള ഗോൾഡൻ ചാൻസ് സഞ്ജു കളഞ്ഞുകുളിച്ചു എന്നാണ് ചോപ്ര പറഞ്ഞത്

“വിജയ് ഹസാരെ ട്രോഫിയിലേക്ക് വന്നാൽ നമുക്ക് സഞ്ജു സാംസണെ കുറിച്ച് സംസാരിക്കാം, കാരണം വിജയ് ഹസാരെ ട്രോഫിയിൽ അദ്ദേഹത്തിൻ്റെ പേര് ഇല്ല, നിങ്ങൾ ചിന്തിക്കുന്നുണ്ടാകും – അവൻ വയനാട്ടിലേക്ക് പോയില്ല, ക്യാമ്പിൽ പങ്കെടുത്തില്ല, അതിനാൽ അവനെ തിരഞ്ഞെടുക്കില്ല എന്ന് കേരളം പറഞ്ഞു. കാലിന് പരിക്കേറ്റതിനാൽ ആണ് സഞ്ജുവിന് ക്യാമ്പ് നഷ്ടമായത് എന്ന് അവനോട് ബന്ധപ്പെട്ട ചിലർ പറഞ്ഞിരുന്നു ”അദ്ദേഹം പറഞ്ഞു.

“എന്നിരുന്നാലും, അവർ അവനെ തിരഞ്ഞെടുത്തിട്ടില്ല. വിജയ് ഹസാരെയെ കളിക്കുന്നത് സഞ്ജുവിന് പ്രധാനമാണ്. ടി20യിൽ മൂന്ന് സെഞ്ച്വറി നേടി തിളങ്ങി നിൽക്കുന്ന അവന് ഏകദിന ടീമിൽ ഇടം പിടിക്കാൻ അവസരം ഉണ്ടായിരുന്നു. ഋഷഭ് പന്ത് ഇതുവരെ ഏകദിന ടീമിൽ സ്ഥിരമായ ഇടം പിടിക്കാത്ത സാഹചര്യത്തിൽ സഞ്ജുവിന് നല്ല അവസരമായിരുന്നു ചാമ്പ്യൻസ് ട്രോഫി. പക്ഷെ വിജയ് ഹസാരെ ട്രോഫിയിൽ ഇടം ഇല്ലാത്ത സ്ഥിതിക്ക് ചാൻസ് കുറവാണ്.”

കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിലെ പ്രകടനങ്ങൾ കണക്കിലെടുത്ത് ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ-ബാറ്ററായി മത്സരിക്കാൻ കെ എൽ രാഹുലുണ്ടാകുമെന്ന് ഉറപ്പാണ്. രണ്ടാം കീപ്പർ-ബാറ്ററുടെ സ്ഥാനത്തേക്ക് പന്തും സാംസണും മത്സരിക്കും.

Latest Stories

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'