ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ എക്കാലത്തെയും ഗംഭീരമായ തിരിച്ച് വരവ് രേഖപ്പെടുത്തിയ കളിക്കാരനാണ് മലയാളി താരമായ സഞ്ജു സാംസൺ. മാസങ്ങൾക്ക് മുൻപ് നടന്ന ശ്രീലങ്കൻ പര്യടനത്തിൽ നിറം മങ്ങിയപ്പോൾ ഇന്ത്യൻ ടീമിലേക്ക് ഈ വർഷം വരവുണ്ടാകില്ല എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബംഗ്ലാദേശിനെതിരെ അവസാന ടി-20 യിൽ സെഞ്ചുറി നേടി തന്റെ രാജകീയ തിരിച്ച് വരവ് രേഖപ്പെടുത്തി. ഇപ്പോൾ നടക്കുന്ന സൗത്ത് ആഫ്രിക്കൻ പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി കുതിപ്പ് തുടർന്നതോടെ ആരാധകർ ഹാപ്പിയാണ്.
സഞ്ജുവിനെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ള പരിശീലകന്മാരിൽ ഒരാൾ ആണ് ഗൗതം ഗംഭീർ. ബംഗ്ലാദേശ് പര്യടനത്തിൽ സഞ്ജുവിനെ ഓപണിംഗിൽ പരീക്ഷിക്കാൻ തയ്യാറായത് ഗംഭീർ ആയിരുന്നു. ഇപ്പോൾ താരത്തെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.
ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ:
” ആത്യന്തികമായി പറയുകയാണെങ്കില്‍ അവന്റെ ഇപ്പോഴത്തെ പ്രകടനത്തിനു കാരണമായ ഒരേ ഒരാൾ അവൻ തന്നെയാണ്, അവന്റെ കഠിനാധ്വാനമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനായി സഞ്ജു ഇപ്പോള്‍ എന്താണോ ചെയ്തു കൊണ്ടിരിക്കുന്നത് അതു വെറും തുടക്കം മാത്രമാണ്, അവസാനമല്ല. ഇനി തുടര്‍ന്നു മുന്നോട്ടും അവനു ഈ ഫോം തുടരാന്‍ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്” ഗൗതം ഗംഭീർ പറഞ്ഞു.
“ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ മികവ് രണ്ടാം മത്സരത്തിൽ തുടരാൻ സഞ്ജുവിന് സാധിച്ചില്ല. മൂന്ന് പന്ത് നേരിട്ട താരം പൂജ്യത്തിനാണ് പുറത്തായത്. നാളെയാണ് മൂന്നാം ടി-20 മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.