ഇപ്പോൾ നടക്കുന്ന ന്യുസിലാൻഡ് പര്യടനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷബ് പന്തിന് പരിക്ക് ഏറ്റിരുന്നു. എന്നാൽ നാളെ നടക്കാൻ പോകുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി ഉണ്ടാകും എന്നാണ് ഗംഭീർ പ്രസ്താവിച്ചിരിക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരത്തിൽ പന്തിന് പരിക്ക് ഏറ്റപ്പോൾ യുവ താരം ദ്രുവ് ജുറൽ ആയിരുന്നു ആ സ്ഥാനം ഏറ്റിരുന്നത്. മികച്ച പ്രകടനം തന്നെയായിരുന്നു അദ്ദേഹം നടത്തിയതും.
മലയാളി താരമായ സഞ്ജു സാംസൺ തന്റെ ഇപ്പോഴത്തെ ആഗ്രഹം ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിക്കണം എന്ന് പറഞ്ഞിരുന്നു. മികച്ച ഫോമിൽ നിൽക്കുന്ന സഞ്ജുവിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യതയും കൂടുതലായിരുന്നു. എന്നാൽ താരത്തിന് പണിയായത് പരിക്കിൽ നിന്ന് ഭേദമായി വന്ന റിഷഭ് പന്തിന്റെ തിരിച്ച് വരവും കൂടാതെ ടെസ്റ്റ് ടീമിൽ നേരത്തെ തന്നെ തന്റെ മികവ് തെളിയിച്ച് ഇന്ത്യൻ ടീം സ്‌ക്വാഡിന്റെ രണ്ടാം വിക്കറ്റ് കീപ്പർ ചോയ്സ് ആയി നിൽക്കുന്ന ദ്രുവ് ജുറലുമാണ്.
ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാത്ത സഞ്ജുവിന് പകരം ഗംഭീർ തിരഞ്ഞെടുക്കുന്നത് യുവ താരം ദ്രുവ് ജുറലിനെ ആണ്. ടെസ്റ്റിൽ സ്പിന്നർമാർക്കെതിരെ മികച്ച ബാറ്റിംഗ് പ്രകടനം നടത്തി തെളിയിച്ച താരമാണ് അദ്ദേഹം. ടീം മാനേജ്‌മന്റ് സഞ്ജുവിനെ പരിഗണിക്കുന്നതിന് മുൻപ് ദ്രുവിനെ ടീമിൽ എടുക്കാൻ മാത്രമേ തയ്യാറാവുകയുള്ളു.
വിശ്രമം കാരണമോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണം കൊണ്ടോ പന്തിന് ടീമിൽ കയറാൻ സാധിച്ചില്ലെങ്കിൽ ആദ്യ വിക്കറ്റ് കീപ്പർ ചോയ്സ് ആയി ദ്രുവ് ജുറലിനും, രണ്ടാം വിക്കറ്റ് കീപ്പർ ചോയ്സ് ആയി സഞ്ജു സാംസണിനെയും തിരഞ്ഞെടുക്കാൻ ബിസിസിഐ തയ്യാറായേക്കും.