ശങ്കര്‍ ദാസ്
സഖ്‌ലൈന്‍ മുഷ്താഖ്, ആദ്യമായി ദൂസ്ര പരീക്ഷിച്ച ഓഫ് സ്പിന്നര്‍. പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളെന്ന് നിസ്സംശയം പറയാം. വിക്കറ്റ് എടുക്കുന്നതിലും റണ്‍സ് വഴങ്ങാതിരിക്കുന്നതിലും വിദഗ്ധന്‍. അത് കൊണ്ട് തന്നെ ഏകദിനങ്ങളില്‍ പലപ്പോഴും ഡെത്ത് ഓവറുകളില്‍ പാകിസ്ഥാന്റെ തുറുപ്പ് ചീട്ട് ആയിരുന്നു.
169 ഏകദിനങ്ങളില്‍ നിന്ന് 288 വിക്കറ്റുകള്‍ വീഴ്ത്തിയ സഖ്‌ലൈന്‍ 4.29 എന്ന മികച്ച എക്കണോമി കാത്ത് സൂക്ഷിച്ചിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റിലും ഒട്ടും പിന്നിലല്ലായിരുന്നു. 49 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 208 വിക്കറ്റുകള്‍ ആണ് സഖ്‌ലൈന്റെ സമ്പാദ്യം.
സച്ചിന്‍ പുറം വേദന സഹിച്ച് സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യ 12 റണ്‍സിന് പരാജയപ്പെട്ട ചെന്നൈ ടെസ്റ്റില്‍ (1999) 10 വിക്കറ്റ് വീഴ്ത്തി പാകിസ്ഥാന്റെ വിജയ ശില്പിയായതും സഖ്‌ലൈന്‍ തന്നെ.
ഡിസംബര്‍ 29 സഖ്‌ലൈന്റെ ജന്മദിനം. Happy birthday സഖ്‌ലൈന്‍ മുഷ്താഖ്..
കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7