ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ബെംഗളൂരുവില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ പുറത്താകാതെ 70 റണ്‍സ് നേടിയതിന് പിന്നാലെ സര്‍ഫറാസ് ഖാനെ പാകിസ്ഥാന്‍ മുന്‍ താരം ജാവേദ് മിയാന്‍ദാദിനോട് ഉപമിച്ച് സഞ്ജയ് മഞ്ജരേക്കര്‍. ജാവേദ് മിയാന്‍ദാദിന്റെ 2024 ലെ പതിപ്പാണ് സര്‍ഫറാസ് ഖാനെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.
സര്‍ഫറാസ് ഖാന്‍ എന്നെ ജാവേദ് മിയാന്‍ദാദിനെ ഓര്‍മ്മിപ്പിക്കുന്നു. ഇത് ആ എതിഹാസിക ബാറ്ററിന്റെ 2024 പതിപ്പാണ്. അവന്‍ ബാറ്റ് ചെയ്ത രീതി എന്നെ ആകര്‍ഷിച്ചു. അവന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ശക്തനാണെന്ന് എനിക്കറിയാം, പക്ഷേ പേസര്‍മാര്‍ക്കെതിരെ അദ്ദേഹം നടത്തിയ പ്രകടനം എനിക്ക് ഇഷ്ടപ്പെട്ടു.
ദിവസാവസാനത്തില്‍ അവന്‍ ബൗണ്‍സറുകള്‍ ഒഴിവാക്കി. തന്റെ വിക്കറ്റ് കേടുകൂടാതെയിരിക്കാന്‍ സര്‍ഫറാസ് ഡേ ഔട്ട് കളിക്കാന്‍ ആഗ്രഹിച്ചു. ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍ ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹം ഓസ്ട്രേലിയയിലേക്ക് പോകണം- ഞ്ജയ് മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം പ്ലെയിംഗ് ഇലവനില്‍ ഇടംനേടിയെങ്കിലും ആദ്യ ഇന്നിംഗ്സില്‍ സര്‍ഫറാസ് ക്കിന് പുറത്തായി. ഇംഗ്ലണ്ടിനെതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 200 റണ്‍സാണ് മുംബൈക്കാരനായ ബാറ്റര്‍ നേടിയത്. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ കെ എല്‍ രാഹുലിനെ പ്ലേയിംഗ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹത്തെ ബെഞ്ചിലിരുത്തി.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 49 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്നി നിലയിലാണ് ഇന്ത്യ. അര്‍ദ്ധസെഞ്ചറി നേടിയ സര്‍ഫറാസ് ഖാന്‍ (78 പന്തില്‍ 70*) ആണ് ക്രീസില്‍. കളി തീരുന്നതിനു തൊട്ടുമുന്‍പ് വിരാട് കോഹ്‌ലി (102 പന്തില്‍ 70) പുറത്തായി.