സർഫ്രാസും, പന്തും മണിക്കൂറുകളോളം ചെയ്യ്ത അദ്ധ്വാനം മിനിറ്റുകൾ കൊണ്ട് തകർത്തത് അവന്മാർ; താരങ്ങൾക്കെതിരെ വൻവിമർശനം

ന്യുസിലന്ഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ രാജകീയ തിരിച്ച് വരവ് ഇന്ത്യ നടത്തിയെങ്കിലും അതിന് ഫലം കണ്ടില്ല. യുവ താരങ്ങളായ റിഷബ് പന്തിന്റെയും, സർഫ്രാസ് ഖാന്റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിൽ ഇന്ത്യ 400 കടത്തിയെങ്കിലും പുറകെ വന്ന ബാറ്റ്‌സ്മാന്മാർ പദ്ധതികൾ തകർത്തു. കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരുടെ മോശമായ ബാറ്റിംഗ് പ്രകടനം കാരണം ഇന്ത്യ ലീഡ് സ്കോർ നേടിയത് വെറും 107 റൺസ് മാത്രമായിരുന്നു.

കെ എൽ രാഹുൽ (16 പന്തിൽ 12 റൺസ്), രവീന്ദ്ര ജഡേജ (15 പന്തിൽ 5 റൺസ്) മാത്രമാണ് നേടിയത്. പുറകെ വന്ന രവിചന്ദ്രൻ അശ്വിൻ 24 പന്തിൽ 15 റൺസ് നേടി പൊരുതാൻ ശ്രമിച്ചെങ്കിലും പിടിച്ച് നിൽക്കാനായില്ല. ഇതോടെ ഇന്ത്യ കൂറ്റൻ ലീഡ് സ്കോർ ഉയർത്തും എന്ന പ്രതീക്ഷയും മങ്ങി. താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. അടുത്ത മത്സരത്തിൽ ജഡേജയ്ക്ക് അവസരം നൽകിയാലും രാഹുലിന്റെ സീറ്റ് തെറിക്കും എന്നത് ഉറപ്പാണ്.

നാളെയാണ് ആദ്യ ടെസ്റ്റിന്റെ അവസാന ദിവസം. രണ്ടാം ഇന്നിങ്സിന് വേണ്ടി ന്യുസിലാൻഡ് ഇറങ്ങിയെങ്കിലും ജസ്പ്രീത് ബുമ്രയുടെ നാല് പന്തുകൾ മാത്രമേ കളിക്കാൻ സാധിച്ചൊള്ളു. മഴക്കാർ മൂലം പന്തിന് തെളിച്ചം ഇല്ലാത്തത്‌ കൊണ്ട് ന്യുസിലാൻഡ് ഓപ്പണർമാർ കളം വിട്ടു. എന്നാൽ അതിൽ രോഹിത് ശർമ്മ എതിർക്കുകയും അമ്പയർമാരോട് സംസാരിക്കുകയും ചെയ്തു. പക്ഷെ ഫലം ഉണ്ടായില്ല ആദ്യ ഓവർ പൂർത്തിയാകാൻ സാധിക്കാതെ ഇന്നത്തെ ദിവസം കളി അവസാനിച്ചു.

മഴയുടെ അന്തരീക്ഷത്തിൽ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാകാനുള്ള സാധ്യത കൂടുതലാണ്. വളരെ പെട്ടന്ന് തന്നെ ന്യുസിലാൻഡിന്റെ വിക്കറ്റുകൾ പോകും എന്ന പേടി കൊണ്ടാണ് താരങ്ങൾ നാല് പന്തുകൾ മാത്രം നേരിട്ട് ഓവർ പൂർത്തിയാകാതെ മടങ്ങിയത്. നാളത്തെ ദിവസം ഇന്ത്യക്ക് നിർണായകമാണ്.

Read more