ഇന്ത്യൻ പ്രീമിയർ ലീഗിന് പാര പണിയാൻ സൗദി, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ഐറ്റം; റിപ്പോർട്ട് നോക്കാം

സൗദി അറേബ്യ, ഫുട്‍ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് പിന്നാലെ അവരുടെ കായിക ബ്രാൻഡ് മറ്റൊരു തലത്തിലേക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. സൗദിയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലം നടന്നപ്പോൾ തന്നെ ഇത് സംബന്ധിച്ച ചെറിയ സൂചന ആരാധകർക്ക് കിട്ടിയിരുന്നു. ഇപ്പോഴിതാ ഒരു ആഗോള ടി 20 ലീഗ് ആണ് സൗദി ഒരുക്കുന്നത്. പ്ലാനുകൾ എല്ലാം പൂർത്തിയായി ഐസിസിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് അവർ ഇപ്പോൾ. ദി ഏജിന്റെ റിപ്പോർട്ട് പ്രകാരം, ടെന്നീസ് ഗ്രാൻഡ് സ്ലാമുകളുടെ മാതൃകയിൽ എട്ട് ടീമുകൾ ലീഗിൽ പങ്കെടുക്കും, വർഷം തോറും നാല് സ്ഥലങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ നടക്കുക.

ഐ‌പി‌എൽ, ബി‌ബി‌എൽ പോലുള്ള ടി 20 ലീഗുകൾ ക്രിക്കറ്റിനെ മാറ്റിമറിച്ചപ്പോൾ, സൗദി അറേബ്യയുടെ ലീഗ് രാജ്യത്തിന്റെ ക്രിക്കറ്റ് വളർച്ചയിൽ ഒരു സുപ്രധാന ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നു. ഇത് അവരുടെ പ്രാദേശിക, അന്തർദേശീയ കളിക്കാർക്ക് അവസരങ്ങൾ നൽകുന്നു. സൗദി അറേബ്യയുടെ സ്‌പോർട്‌സ് വ്യവസായം എസ്‌ആർ‌ജെ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റിന്റെ പിന്തുണയോടെയാണ് ലീഗ് ഒരുങ്ങുന്നത്. ഐ‌സി‌സി നിലവിൽ ഐസിസിയുമായി ബന്ധപ്പെട്ട് അതിന്റെ അവസാനഘട്ട ചർച്ചകൾ നടക്കുന്നു.

ലീഗിന്റെ ആശയം മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം നീൽ മാക്‌സ്‌വെല്ലിൽ നിന്നാണ് എന്നാണ് റിപ്പോർട്ടുകൾ. പാറ്റ് കമ്മിൻസിനെയും മുൻ മാനേജർ ആയിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയൻ ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ, ക്രിക്കറ്റ് എൻ‌എസ്‌ഡബ്ല്യു എന്നിവയുൾപ്പെടെ വിവിധ ക്രിക്കറ്റ് ബോർഡുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ പരമ്പരാഗത ശക്തികൾക്കപ്പുറം ഒരു വലിയ മുന്നേറ്റമാണ് സൗദി ആഗ്രഹിക്കുന്നത്. പുതിയ ലീഗിനെ പിന്തുണയ്ക്കാൻ നിക്ഷേപകരുടെ ഒരു കൺസോർഷ്യം തയ്യാറാണെന്ന് ഉറവിടങ്ങൾ സൂചിപ്പിക്കുന്നു, സൗദി അറേബ്യ ഏകദേശം 800 മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ.

ഐ‌പി‌എൽ, ബി‌ബി‌എൽ പോലുള്ള പ്രധാന ഇവന്റുകളെ ചുറ്റിപ്പറ്റിയാണ് ടൂർണമെന്റ് നടക്കുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുരുഷ-വനിതാ മത്സരങ്ങൾ ലീഗിൽ ഉൾപ്പെടുത്തും, ഫൈനൽ സൗദി അറേബ്യയിലായിരിക്കും.