ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ താന്‍ കണ്ടുമുട്ടാന്‍ കാത്തിരിക്കുന്ന താരത്തിന്റെ പേര് പറഞ്ഞ് സൗരഭ് നേത്രവല്‍ക്കര്‍, അത് കോഹ്ലിയോ രോഹിത്തോ അല്ല!

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം യുഎസ്എ ടീമിലെ സൗരഭ് നേത്രവല്‍ക്കര്‍ ഒറ്റരാത്രികൊണ്ട് ശ്രദ്ധേയനായി. അണ്ടര്‍ 19 ലെവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മുംബൈയില്‍ ജനിച്ച നേത്രവല്‍ക്കര്‍ പാകിസ്ഥാനെതിരെ സൂപ്പര്‍ ഓവര്‍ എറിഞ്ഞ് 18 റണ്‍സ് പ്രതിരോധിച്ചു യു.എസ്.എ ടീമിന് ചരിത്രവിജയം നേടിക്കൊടുത്തു.

നേത്രവല്‍ക്കറുടെ വിജയം, കോഡിംഗിലും ബോളിംഗിലുമുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും കൂടാതെ പ്രമുഖ ടെക് സ്ഥാപനമായ ഒറാക്കിളിലെ മേലധികാരികളില്‍ നിന്ന് ലഭിച്ച പിന്തുണയും ഉള്‍പ്പെടെ അദ്ദേഹത്തിന്റെ നിരവധി കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നു. ഇ്‌പ്പോഴിതാ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ താന്‍ കണ്ടുമുട്ടാന്‍ കാത്തിരിക്കുന്ന താരത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അത് താരത്തിന്റെ മുംബൈ ടീമിലെ സഹതാരം ആയിരുന്ന സൂര്യകുമാര്‍ യാദവാണ്.

ഞങ്ങള്‍ മുംബൈയുടെ അണ്ടര്‍ 15, 17, 19 ടീമുകള്‍ക്കായി ഒരുമിച്ച് കളിച്ചതിനാല്‍ ടീമിലെ എല്ലാവരേയും, പ്രത്യേകിച്ച് സൂര്യയെ (യാദവ്) എനിക്കറിയാം. അദ്ദേഹത്തിന്റെ വിജയം കാണുന്നതില്‍ സന്തോഷമുണ്ട്, അദ്ദേഹവുമായി വീണ്ടും കണ്ടുമുട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയ്ക്കെതിരെ കളിക്കാനുള്ള സാധ്യത ശരിക്കും വൈകാരികമായ അനുഭവമായിരിക്കും- നേത്രവല്‍ക്കര്‍ പറഞ്ഞു.

സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ നേത്രവല്‍ക്കര്‍ ബോളിംഗിലും കോഡിംഗിലുമുള്ള തന്റെ അഭിനിവേശത്തെക്കുറിച്ച് സംസാരിച്ചു. ”എന്റെ ജോലിയുടെ സമ്മര്‍ദ്ദം എനിക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. നിങ്ങള്‍ ചെയ്യുന്നത് ഇഷ്ടപ്പെടുമ്പോള്‍, അത് ഒരിക്കലും ഒരു ജോലിയല്ല. കളിക്കളത്തില്‍, ബൗളിംഗ്, ബാറ്റര്‍മാരെ പുറത്താക്കുക എന്നീ വെല്ലുവിളികള്‍ ഞാന്‍ ആസ്വദിക്കുന്നു. അതുപോലെ, ഞാന്‍ കോഡിംഗ് ചെയ്യുമ്പോള്‍ ജോലിയില്‍ യഥാര്‍ത്ഥ സന്തോഷം കണ്ടെത്തുന്നു. അതിനാല്‍ അത് ഒരിക്കലും ഒരു ജോലിയായി അനുഭവപ്പെടില്ല. എല്ലാവരോടും അവരുടെ നല്ല സന്ദേശങ്ങള്‍ക്ക് നന്ദി- താരം പറഞ്ഞു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ