അഹന്തയും അഹങ്കാരവും നന്നല്ല, ബംഗ്ലാദേശ് ഇത്രയേ ഉള്ളു എന്ന് സ്‌കോട്ട്‌ലാന്‍ഡ് കാണിച്ചു തന്നു

2007 ലെ വേള്‍ഡ് കപ്പില്‍ ബംഗ്ലാദേശ് ഇന്ത്യയെ വീഴ്ത്തിയപ്പോള്‍ തികച്ചും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കൊണ്ട് കൈയടിച്ചെന്നേയുണ്ടായിരുന്നുള്ളു. ആ പ്രകടനം അത്രമേല്‍ മികച്ചതായിരുന്നു. പിന്നീട് ക്രിക്കറ്റ് ലോകത്ത് ആ രാജ്യം വളര്‍ന്നപ്പോഴും നാം സന്തോഷിച്ചു. പക്ഷെ പിന്നീട് ബംഗ്ലാ ഫാന്‍സും ചില കളിക്കാരും അതിരു വിട്ട് പെരുമാറാന്‍ തുടങ്ങിയപ്പോള്‍ എന്തോ ആ ടീം ഇഷ്ടങ്ങളില്‍ നിന്നും മായുകയായിരുന്നു.

അല്ലെങ്കില്‍ തന്നെ സ്വന്തം ടീമിലെ ഒരാളെത്തന്നെ തല്ലാന്‍ തുടങ്ങുന്ന ഒരു സീനിയര്‍ താരം, എതിര്‍ ടീമിനെ ആക്ഷേപിക്കുന്ന ഫാന്‍സും കളിക്കാരും, എങ്ങനെയവരെ ഇഷ്ടപ്പെടാനാവും. ആസ്വാദകരുടെ ഹൃദയത്തിലേക്ക് കയറണമെങ്കില്‍ ചില നല്ല ഗുണങ്ങള്‍ ഒരു ടീമിന് വേണം. അത് ഈ ടീമിനില്ലെന്നു പറയേണ്ടി വരും.

May be an image of 2 people, people playing sport, people standing and grass

പ്രമുഖ താരങ്ങളില്ലാതെ വന്ന ഓസ്‌ട്രേലിയയെയും ന്യൂസിലാന്‍ഡിനെയും തകര്‍ത്ത ബംഗ്ലാദേശിനെ ഇത്തവണത്തെ ചാമ്പ്യന്‍മാരാവാന്‍ സാദ്ധ്യത നല്‍കുന്നവരെ കണ്ടു. ബംഗ്ലാദേശ് ഇത്രയേയുള്ളു എന്ന് സ്‌കോട്ട്‌ലാന്‍ഡ് ഇന്ന് കാണിച്ചു തന്നു. അഹന്തയും അഹങ്കാരവും നന്നല്ല. ഇനിയെങ്കിലുംഅത് ഒരു പാഠമാവട്ടെ.

എഴുത്ത്: റെജി സെബാസ്റ്റ്യന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്