ഇംഗ്‌ളണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ആഷസ് പരമ്പയില്‍ തീപ്പൊരി ചിതറുന്നതും കൗതുകങ്ങള്‍ ഉണ്ടാകുന്നതുമെല്ലാം ഇന്നേവരെ പതിവ് തെറ്റിക്കാതെ തുടര്‍ന്നിട്ടുണ്ട്. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റിലും ഉണ്ടായി അനേകം കൗതുക സംഭവങ്ങള്‍. നാലാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി പറയാന്‍ കമന്ററി ബോക്‌സില്‍ എത്തിയത് ക്രിക്കറ്റിന്റെ ആരാധകനായ ഒരു അന്താരാഷ്ട്ര പ്രമുഖന്‍. കയ്യില്‍ മൈക്കും പിടിച്ച് ഈയര്‍ഫോണും വെച്ച് ഇദ്ദേഹം മൂന്‍താരങ്ങള്‍ ഉള്‍പ്പെടുന്ന കമന്റേറ്റര്‍മാര്‍ക്കൊപ്പം കളി പറയുകയും ചെയ്തു.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണായിരുന്നു നാലാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി പറയാന്‍ വന്നത്. സിഡ്‌നി സ്‌റ്റേഡിയത്തിലെ കമന്ററി ബോക്‌സില്‍ എത്തിയ മോറിസണ്‍ ഓസ്‌ട്രേലിയയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റിനോടും ഇഷ ഗുഹയ്ക്കുമൊപ്പമിരുന്നു കമന്റി പറയുകയും ചെയ്തു. മോറിസന്റെ വരവ് ആദ്യം കായികപ്രേമികളെ അമ്പരപ്പിക്കുകയും ചെയ്തു. എന്തായാലും കമന്ററി ബോക്‌സില്‍ എത്തിയ മോറിസണ്‍ മക്ഗ്രാത്തിന്റെ ജീവകാരുണ്യ സംവിധാനമായ മക്ഗ്രാത്ത് ഫൗണ്ടേഷന് 40 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ (ഏകദേശം 200 കോടി രൂപ) ധനസഹായവും വാഗ്ദാനം നടത്തുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.
ഓസ്‌ട്രേലിയയുടെ മുന്‍ ബൗളര്‍കൂടിയായ ഗ്‌ളെന്‍ മക്ഗ്രാത്തിന്റെ ക്ഷണം സ്വീകരിച്ചാണ് മോറിസണ്‍ കളിക്കാണാനെത്തിയത്. മത്സത്തില്‍ വെള്ളയും പിങ്കും നിറമുള്ള ജഴ്‌സിയണിഞ്ഞ് ഓസീസ് ടീം മക്ഗ്രാത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയും അറിയിച്ചിരുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിച്ച രോഗികളുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ വേണ്ടിയുള് സ്ഥാപനമാണ് മക്ഗ്രാത്ത് ഫൗണ്ടേഷന്‍. 2019 ല്‍ പ്രൈം മിനിസ്‌റ്റേഴ്‌സ് ഇലവണ് വേണ്ടി 12 ാമനായി കളത്തിലെത്തിയയാളാണ് മോറിസണ്‍.