​സെ​ഞ്ചൂ​റി​യ​ൻ പാ​ർ​ക്കി​ൽ ര​ണ്ടാം ടെ​സ്​​റ്റ്​; ലോകേഷ്​ രാ​ഹു​ലി​നും പാ​ർ​ഥി​വി​നും സാ​ധ്യ​ത

കേ​പ്​​ടൗ​ണി​ലെ ന്യൂ​ലാ​ൻ​ഡ്​​സ്​ പി​ച്ച്​ ന​ൽ​കി​യ അനുഭവപാ​ഠ​ങ്ങ​ളു​മാ​യി വി​രാ​ട്​ കോ​ഹ്​​ലി​യും ടീമും ഇന്ന് ദ​ക്ഷി​ണാ​ഫ്രി​​ക്ക​ക്കെ​തി​രെ ര​ണ്ടാം ​ടെ​സ്​​റ്റി​ന് ഇറങ്ങും. ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്നി​ങ്​​സ്​ ജ​യം ശീ​ല​മാ​ക്കി​യ സൂ​പ്പ​ർ ​സ്​​പോ​ർ​ട്​ പാ​ർ​ക്​ സ്​​റ്റേ​ഡി​യ​ത്തി​ലാണ് പോരാട്ടം നടക്കുക.

പേ​സ​ർ​മാ​രു​ടെ മ​റ്റൊ​രു പ​റു​ദീ​സ​ തന്നെയാണ് ഇവിടം. മൂ​ന്നു​ ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യി​ച്ച​തോ​ടെ ഇ​ന്ത്യ​ക്ക്​ സെ​ഞ്ചൂ​റി​യ​നി​ൽ തി​രി​ച്ചു​വ​ര​വ്​ അ​നി​വാ​ര്യ​മാ​ണ്. ഏ​ഷ്യ​ൻ വ​ൻ​ക​ര​യി​ൽ​നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കെ​ല്ലാം ഇൗ ​മ​ണ്ണി​ൽ ഇ​ന്നി​ങ്​​സി​നാ​യി​രു​ന്നു തോ​ൽ​വി. 2010ൽ ​ഇ​ന്ത്യ ക​ളി​ച്ച​പ്പോ​ഴും ക​ഥ മാ​റി​യി​ല്ല.

Read more

എം.​എ​സ്.​ ധോ​ണി ന​യി​ച്ച, സ​ചി​നും ദ്രാ​വി​ഡും ല​ക്ഷ്​​മ​ണും സെ​വാ​ഗും അ​ട​ങ്ങി​യ ടീം ​അ​ന്ന്​ കീ​ഴ​ട​ങ്ങി​യ​ത്​ ഇ​ന്നി​ങ്​​സി​നും 25 റ​ൺ​സി​നും. അ​തേ മ​ണ്ണി​ലാ​ണ്​ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ സം​ഘം ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​നെ​ത്തു​ന്ന​ത്. കേ​പ്​​ടൗ​ണി​ൽ ബൗ​ള​ർ​മാ​ർ നി​റ​ഞ്ഞാ​ടി​യെ​ങ്കി​ലും ബാ​റ്റ്​​സ്​​മാ​ൻ​മാ​ർ കീ​ഴ​ട​ങ്ങി​യ​തി​​െൻറ ഭ​യ​പ്പെ​ടു​ത്തു​ന്ന ഒാ​ർ​മ​ക​ളു​ടെ പ​രി​ഹാ​ര​ത്തി​നാ​ണ്​ ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പ്.