ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത താരത്തെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഹാര്‍ദ്ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ എന്നിവരുടെ പ്രകടനത്തിലാണ് സെവാഗ് ആശങ്ക അറിയിച്ചത്. അതില്‍ തന്നെ മനീഷ് പാണ്ഡെയുടെ പ്രകടനം വളരെ ദയനീയമാണെന്നാണ് സെവാഗ് പറയുന്നത്.
“രണ്ടു പേരും 15-20 റണ്‍സാണ് നേടിയത്. അതെന്നെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. ഈ പരമ്പരയില്‍ കൂടുതല്‍ അവസരമുണ്ടായിരുന്ന താരം പാണ്ഡെ ആയിരുന്നു. മൂന്ന് മത്സരവും കളിച്ചു. മൂന്ന് തവണയും ബാറ്റ് ചെയ്യാന്‍ സാധിച്ചു. മൂന്ന് തവണയും സാഹചര്യം പ്രതികൂലമായിരുന്നില്ല.”
“പാണ്ഡെയ്ക്ക് ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ ഏകദിനം കളിക്കാന്‍ ഇനി അവസരം കിട്ടിയെന്ന് വരില്ല. ഇനി കിട്ടിയാല്‍ തന്നെ അത് കുറേ സമയമെടുക്കും. മൂന്ന് മത്സരങ്ങളിലും സ്കോര്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ അവന് വീണു പോയിരിക്കുകയാണ്” സെവാഗ് പറഞ്ഞു.
Read more
മൂന്ന് ഏകദിനങ്ങളിലായി 26, 37, 11 എന്നിങ്ങനെയാണ് പാണ്ഡെയുടെ സ്കോര്‍. മികച്ച തുടക്കം വലിയ സ്കോറിലേക്ക് എത്തിക്കാനാവുന്നില്ലെന്നാണ് താരത്തിന് തിരിച്ചടിയാകുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കാകട്ടെ പഴയ ഫോമിലേക്ക് എത്താനാവുന്നില്ല. ബാറ്റിംഗിലും ബോളിംഗിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരത്തിന്റേത്.